നടിയെ ആക്രമിച്ചതിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ നടന് ദിലീപിന് ജാമ്യം. കുറ്റപത്രം സമര്‍പ്പിക്കാന്‍ നാലു ദിവസം മാത്രം ബാക്കി നിൽക്കെയാണ് വിചാരണ തടവുകാരനായി കിടക്കാതെ ദിലീപ് പുറത്തിറങ്ങുന്നത്. മുമ്പ് രണ്ടു തവണയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. അങ്കമാലി മജിസ്ട്രേട്ട് കോടതി രണ്ടാം തവണയും ജാമ്യാപേക്ഷ തള്ളിയതിനു തൊട്ടുപിന്നാലെയാണ് ദിലീപ് മൂന്നാം തവണ ജാമ്യം തേടി ഹൈക്കോടതിയിൽ എത്തിയത്.
മുമ്പ് രണ്ട് തവണ ജാമ്യം നിഷേധിച്ച ജസ്റ്റീസ് സുനില്‍ തോമസിന്റെ ബെഞ്ചു തന്നെ ജാമ്യം അനുവദിക്കുകയായിരുന്നു. അന്വേഷണം അവസാന ഘട്ടത്തില്‍ ആണെന്നും കോടതി നിര്‍ദേശിക്കുന്ന ഏതു കടുത്ത ഉപാധിയും അംഗീകരിക്കാമെന്നും ദിലീപ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു.
ദിലീപിന് ജാമ്യം ലഭിച്ചതോടെ സോഷ്യൽമീഡിയയിൽ ആരാധകർ സന്തോഷപ്രകടനം നടത്തുകയുണ്ടായി. സിനിമാതാരങ്ങളും തങ്ങളുടെ പ്രതികരണം അറിയിച്ചു.
ശ്യാംധർ (സംവിധായകൻ)– സത്യമേവ ജയതേ
ഷെബി ചൗഗാട്ട് (സംവിധായകൻ)–സന്തോഷം
ടോമിച്ചൻ മുളകുപാടം– കോടതി തീരുമാനിക്കട്ടെ ദിലീപ് കുറ്റക്കാരനാണോ എന്ന്. ജനങ്ങൾ ഇരുകയ്യും നീട്ടിയാണ് രാമലീല സ്വീകരിച്ചത്.
സിനിമ റിലീസ് ചെയ്യുന്ന സമയത്ത് നല്ല ടെൻഷൻ ഉണ്ടായിരുന്നു. ജാമ്യം കിട്ടുമെന്ന പ്രതീക്ഷയിലാണ് ആ ദിവസം റിലീസ് ചെയ്യാൻ തീരുമാനിച്ചത്. ദിലീപ് ഡബ്ബ് ചെയ്തപ്പോൾ മാത്രമാണ് ഈ സിനിമ കണ്ടത്. അദ്ദേഹത്തെ ചിത്രം കാണിക്കും.