കോഴിക്കോട് കക്കയം ഡാം റിസർവോയറിന് സമീപം സർക്കാർ ഭൂമി കയ്യേറി റിസോർട്ടിലേക്ക് റോഡ് നിർമിച്ചു. പെരുവണ്ണാമുഴി റിസർവോയറിന്റെ വൃഷ്ടി പ്രദേശം മണ്ണിട്ട് നികത്തിയാണ് സമീപത്തെ റിസോര്‍ട്ടിലേക്ക് റോഡ് നിർമിച്ചത്.
കക്കയം മുപ്പതാം മൈലില്‍ പഞ്ചായത്തിന്റെ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന റിസോർട്ടാണ് സർക്കാർ ഭൂമി കയ്യേറി റോഡ് നിർമിച്ചത്.നാട്ടുകാരുടെ ആവശ്യങ്ങൾക്കായി നൽകിയ റോഡിന്റെ ഭാഗമാണ് റിസോർട്ട് സ്വന്തമാക്കിയത്. ഇതിനെതിരെ പ്രതികരിച്ച വിമുക്തഭടനെ റിസോർട്ട് ഉടമ കള്ളക്കേസിൽ കുടുക്കി
വീട് നിർമിക്കാൻ പഞ്ചായത്ത് നൽകിയ അനുമതിയുടെ മറവിലാണ് റിസോർട് നിർമ്മിച്ചത്. പരാതി ഉയർന്നതോടെ പഞ്ചായത്ത് റിസോർട്ട് ഉടമയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. മദ്യകുപ്പികളും പ്ലാസ്റ്റികും ഉൾപ്പെടെയുള്ള റിസോർട്ടിലെ മാലിന്യങ്ങൾ റിസര്‍വോയറിലേക്കാണ് തള്ളുന്നത്.