E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:50 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

മലയാള മനോരമയുടെ മുറ്റത്ത് മലയാളത്തിന്റെ കുരുന്നുകൾ ആദ്യാക്ഷരം നുകർന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മലയാള മനോരമയുടെ മുറ്റത്ത് ആയിരക്കണക്കിന് കുഞ്ഞുങ്ങൾ അക്ഷരലോകത്തിന്റെ ആദ്യവാതിൽ കടന്നു. അറിവിന്റെ അകനിറവുള്ള ഗുരുക്കന്മാർ പുതുതലമുറയെ കൈപിടിച്ച് നയിച്ചു. കേരളത്തിലെ എല്ലായൂണിറ്റുകളിലും രാവിലെ ആറരമുതൽ എഴുത്തിനിരുത്തൽ ചടങ്ങുകൾ തുടങ്ങി. 

കോട്ടയം യൂണിറ്റില്‍ മലയാള മനോരമ ചീഫ് എഡിറ്റര്‍ മാമ്മന്‍ മാത്യുവും പത്തു ഗുരുക്കന്‍മാരും ചേര്‍ന്ന് തിരിതെളിയിച്ചതോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. വിദ്യാഭ്യാസ വിചക്ഷണരായ  ഡോ.സിറിയക് തോമസ്, ഡോ. ജാൻസി ജയിംസ്, ഡോ. ബി. ഇക്ബാൽ, ഡോ. ബാബു സെബാസ്റ്റ്യൻ,  പ്രഫസർ ടി.ആർഎസ് അയ്യർ, ജെയിംസ് ജോസഫ്, ഡോ.ജെ. പ്രമീളാദേവി, മുൻ അഡ്വക്കേറ്റ് ജനറൽ കെ.പി. ദണ്ഡപാണി, പ്രമുഖ കഥകളി നടൻ മാത്തൂർ ഗോവിന്ദൻകുട്ടി,

മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ് എന്നിവർ കുട്ടികളെ അക്ഷരമെഴുതിച്ചു. 

കോഴിക്കോട്ട് പ്രമുഖ ചരിത്രകാരൻ എംജിഎസ് നായരണന്‍, വി എം വിനു പി പി ശ്രീധരനുണ്ണി പ്രഫ കെ വി തോമസ്,  സുധ രഞ്ജിത്ത് എന്നിവരാണ് കുഞ്ഞുങ്ങൾക്ക് ഹരിശ്രീ കുറിച്ചത്

കൊച്ചിയിൽ നിരൂപക ഡോ. എം.ലീലാവതി , ഡോ.കെ.എസ്.രാധാകൃഷ്ണൻ ഡോ.വി.പി.ഗംഗാധരൻ, ഡോ. ജോസ് ചാക്കോ പെരിയപ്പുറം , ഡോ. ജെ.ലത

ഡോ.  എ.രാമചന്ദ്രൻ,സിപ്പി പള്ളിപ്പുറം , സ്വാമി ശിവസ്വരൂപാനന്ദ, വെൺമണി കൃഷ്ണൻ നമ്പൂതിരിപ്പാട്  ശ്രീവൽസൻ  ജെ.മേനോൻ എന്നിവരുടെ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ.

തിരുവനന്തപുരത്ത് കവയിത്രി സുഗതകുമാരി, നെടുമുടി വേണു, ഡോ. ഡി. ബാബുപോൾ, സി.പി. നായർ, ഡോ. ജോർജ് ഒാണക്കൂർ, ജേക്കബ്ബ് പുന്നൂസ്, സൂര്യാ കൃഷ്ണമൂർത്തി, ടി.പി. ശ്രീനിവാസൻ, എഡിജിപി ബി. സന്ധ്യ, എം. ജയച്ചന്ദ്രൻ തുടങ്ങിവരാണ് കുഞ്ഞുങ്ങളെ എഴുത്തിനിരുത്തിയത്.

പാലക്കാട്ട്  വയലാര്‍ രാമവര്‍മയുടെ ഭാര്യ ഭാരതി തബുരാട്ടി , ജസ്റ്റിസ് എം എന്‍ കൃഷ്ണന്‍ കല്ലൂര്‍ രാമന്‍കുട്ടി മാരാര്‍ , ആഷാ മേനോന്‍ , ടി ഡി രാമകൃഷ്ണന്‍, ഡോ കെ ജി രവീന്ദ്രന്‍ ഡോ സി.പി.  ചിത്ര എന്നിവരായിരുന്നു ഗുരുക്കന്മാർ 

കണ്ണൂരിൽ എഴുത്തുകാരായ ടി പദ്മനാഭന്‍ സി വി ബാലകൃഷ്ണന്‍, എം എന്‍ കാരശേരി പള്ളിയറ ശ്രീധരന്‍, സതീശന്‍ ബാലസുബ്രഹ്മണ്യന്‍ എന്നിവർ ഹരിശ്രീകുറിപ്പിച്ചു

കൊല്ലത്ത് പെരുമ്പടവം ശ്രീധരന്‍, പ്രഫ എം തോമസ് മാത്യു, പ്രഫ നീലമന വി ആര്‍ നമ്പൂതിരി മടവൂര്‍ വാസുദേവന്‍ നായര്‍, ഡോ.എ അജയഘോഷ് എന്നിവരായിരുന്നു ഗുരുക്കന്മാർ 

തൃശ്ശൂരിൽ ജ്യോതിഷ പണ്ഡിതന്‍ കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരിപ്പാട് , പി.ചിത്രന്‍ നമ്പൂതിരിപ്പാട്,  കെ.ബി.ശ്രീദേവി, മേളപ്രമാണി പെരുവനം കുട്ടന്‍മാരാര്‍ തുടങ്ങി ഒന്‍പതു പേരായിരുന്നു ഗുരുക്കന്‍മാര്‍ അണിനിരന്നു. 

മലപ്പുറത്ത് പ്രഫ. ജെ. പ്രസാദ്, ഇ. കെ. ഗോവിന്ദവർമരാജ അഷ്ടവൈദ്യൻ പുലാമന്തോൾ ശങ്കരൻ മൂസ്, ഡോ. പി. ബാലചന്ദ്രൻ, പൂങ്കുടിൽമനയിൽ ദേവൻ നമ്പൂതിരി എന്നിവർ കുട്ടികളെ വിരൽപിടിച്ചെഴുതിച്ചു

പത്തനംതിട്ടയിൽ  മുന്‍ ജയില്‍ ഡിജിപിഅലക്സാണ്ടര്‍ ജേക്കബ്, ബെന്യാമിന്‍, ബ്ലെസി ,  പി എന്‍ സുരേഷ്  എന്നിവരും ആലപ്പുഴയിൽ ഹോര്‍മിസ് തരകന്‍, കെ എന്‍ രാഘവന്‍, വയലാര്‍ ശരത്ചന്ദ്രവര്‍മ,  ഷീന ഷുക്കൂര്‍ എന്നിവരും അക്ഷരമെഴുതിച്ചു

മുംബൈ യൂണിറ്റിൽ  ഡോ. എം.ജി പിള്ളയും  ആനന്ദ് നീലകണ്ഠനും ചെന്നൈയിൽ  കെ.രാമകൃഷ്ണ വാര്യര്‍ ‍,സൂസന്‍ മാത്യു,  പ്രൊഫ. ഡോ. വി.എസ് വിഷ്ണു പോറ്റി എന്നിവരും ബെംഗലൂരുവിൽ അനിത നായര്‍ , എ വി എസ് നമ്പൂതിരി , ശ്രീദേവി ഉണ്ണി എന്നിവരും കാർമികരായി. 

ഡൽഹിയിൽ കെ.എസ് രാധാകൃഷ്ണന്‍ ,  ഡോക്ടര്‍ ടി.എല്‍ റോസിലി ,വി.കെ കാര്‍ത്തിക എന്നിവർ അക്ഷരഗുരുക്കന്മാരായി.

ദുബായ് ബ്യൂറോയിൽ അടൂർ ഗോപാലകൃഷണന്റെ മുഖ്യകാർമികത്വത്തിലായിരുന്നു എഴുത്തിനിരുത്തൽച്ചടങ്ങുകൾ.