E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:50 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ഫാ. ടോം ഉഴുന്നാലിൽ പറയുന്നു: ‘അവർ ഒരിക്കൽപോലും തോക്ക് ചൂണ്ടിയില്ല’

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

fr-tom ഫാ. ടോം ഉഴുന്നാലിൽ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ സെന്റ് സെബാസ്റ്റ്യൻസ് ചാപ്പലിനു മുന്നിൽ. ഈ ചാപ്പലിന്റെ അൾത്താരയ്ക്കു ചുവട്ടിലാണ് ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ കബറിടം. ചിത്രം: മനോരമ
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

‘‘ഈ വിജനമായ വഴിയിലൂടെ തനിച്ചു നടക്കാൻ നിനക്കു പേടിയില്ലേ?’’

‘‘ഞാൻ തനിച്ചല്ല, എന്റെ കാവൽ മാലാഖ എനിക്കു കൂട്ടുണ്ട്.’’

‘‘പക്ഷേ, നീണ്ട യാത്രയാണ്. നല്ല ചൂടുമുണ്ടല്ലോ?’’

‘‘നല്ല കൂലി തരുന്നയാളാണ് എന്റെ ‍യജമാനൻ.’’

‘‘ആരാണത്?’’

‘‘ദൈവമാണ് എന്റെ യജമാനൻ‍.’’

ഫാ.ടോം ഉഴുന്നാലിൽ എന്ന സലേഷ്യൻ വൈദികൻ തന്റെ 557 ദിവസത്തെ യെമൻ അനുഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പറയുമ്പോൾ, ഒന്നര നൂറ്റാണ്ടു മുൻപ് ഒരു മുതിർന്നയാളും ഒരു ബാലനും തമ്മിൽ‍ നടന്നതായി രേഖപ്പെടുത്തിയിട്ടുള്ള ഈ സംഭാഷണമാണ് ഓർമവരുന്നത്. സലേഷ്യൻ സഭയുടെ സ്ഥാപകൻ ഡോൺ ബോസ്കോയാണ് ഇതു രേഖപ്പെടുത്തിയത്. ആ സമൂഹത്തിന്റെ ആത്മീയതയുടെ മാതൃകയായ ഡൊമനിക് സാവിയോയെന്ന, 14ാം വയസ്സിൽ മരിച്ച വിശുദ്ധനായ ബാലന്റെ ജീവചരിത്രത്തിൽ. 

ഒന്നരവർഷം ബന്ദിയായി തടവറയിൽ കഴിയുന്നതിനിടയിൽ താൻ മോചിപ്പിക്കപ്പെടുമെന്നു ടോമച്ചനു പലപ്പോഴും സൂചന ലഭിച്ചിരുന്നു. മോചനം സംഭവിക്കുന്നതിന് ഏതാനും ദിവസം മുൻപ്, മോചിപ്പിക്കപ്പെടുമെന്നു മാത്രമല്ല, അച്ചൻ പ്രസിദ്ധനാകുമെന്നും തടവറയൊരുക്കിയവർ പറഞ്ഞു. 

അവർ തന്നെ കൊല്ലില്ലെന്നു മാത്രമല്ല, മോചിപ്പിക്കുമെന്നുതന്നെയാണ് ഒന്നാം ദിവസം മുതലുണ്ടായിരുന്ന തോന്നലെന്ന് അച്ചൻ പറയുമ്പോൾ അതിശയോക്തി തോന്നാം. എന്നാൽ, ദൈവമറിയാതെ ഒന്നും സംഭവിക്കില്ലെന്ന ഉറപ്പോടെയാണു താൻ ജീവിച്ചതെന്നു പറയുമ്പോഴോ?

ദുരിതപൂർണമായ അനുഭവത്തിനു വിധേയനായ വൈദികനോടു സാധാരണമായൊരു ചോദ്യമാണിത്: ക്രിസ്തുവിന്റെ ഏതു മുഖമാണ് അച്ചൻ മനസ്സിൽ‍ ധ്യാനിച്ചിരുന്നത്? ചോദ്യത്തെക്കാൾ എളുപ്പത്തിലാണ് അച്ചന്റെ ഉത്തരം: ‘ഞാൻ എന്നും കുരിശിന്റെ വഴി ചൊല്ലുമായിരുന്നു. അതിലെ പതിനാലു സ്ഥലത്തുമായി ക്രിസ്തുവിന്റെ എല്ലാ മുഖങ്ങളുമുണ്ടായിരുന്നു’.

ഭീകരമായ കാഴ്ചകൾ കണ്ടിട്ടാണ് ഇരുട്ടിന്റെ ലോകത്തിലേക്ക് അച്ചന്റെ യാത്ര. അങ്ങനെയൊരാൾ കാണുന്ന സ്വപ്നങ്ങളെക്കുറിച്ചു ചോദിക്കുമ്പോൾ‍ അച്ചൻ തനിക്കു കരുത്താവുന്ന ബൈബിൾ വചനം ആവർത്തിക്കുകയാണ്: ദൈവമറിയാതെ ഒരു തലമുടിനാരുപോലും... ‘അതായിരുന്നുവല്ലോ എന്റെ മനസ്സിലുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ പേടി തോന്നിയില്ല. പേടിപ്പിക്കുന്ന സ്വപ്നങ്ങളുമുണ്ടായില്ല.’ 

അപ്പോൾ, പേടിപ്പിക്കുന്നതല്ലാത്ത സ്വപ്നങ്ങളുണ്ടായിരുന്നു?‘‘ഉണ്ടായിരുന്നു. കുർബാന അർപ്പിക്കുന്നതു പലപ്പോഴും സ്വപ്നം കണ്ടിട്ടുണ്ട്.’’ അടുത്ത സ്വപ്നം പറഞ്ഞപ്പോൾ അച്ചൻ കലവറയില്ലാതെ പൊട്ടിച്ചിരിച്ചു: ‘‘വീട്ടിൽ എല്ലാവരുംകൂടിയിരുന്നു ചിക്കൻകറി കഴിക്കുന്നതായൊക്കെ കാണുമായിരുന്നു.’’

∙ പ്രാർഥന, തട്ടിയെടുത്തവർക്കും

മുതിർന്നൊരു വൈദികനാണ്. സന്യാസജീവിതത്തിന്റെ ശീലങ്ങളും അച്ചടക്കങ്ങളുമുണ്ട്. അതിലൂടെയുള്ള ഉൾക്കരുത്തുണ്ട്. അതുകൊണ്ടൊക്കെയാവാം, സാഹചര്യങ്ങളോടു ടോമച്ചൻ വേഗത്തിൽ പൊരുത്തപ്പെട്ടത്. അതേ വേഗത്തിലാണല്ലോ മോചനത്തിനുശേഷം സാധാരണജീവിതത്തിലേക്കു മടങ്ങുന്നതും. 

തനിക്കു സംഭവിച്ചതിനെ, അനുഭവം എന്നതിനപ്പുറം, പീഡാനുഭവമെന്നോ പരീക്ഷണമെന്നോ പോലും വിളിക്കാനോ വിശേഷിപ്പിക്കാനോ അച്ചൻ തയാറാവുന്നില്ല. തന്നെ തട്ടിക്കൊണ്ടുപോയവരെക്കുറിച്ചു സംസാരിക്കുമ്പോൾ കന്മഷത്തിന്റെ ഒരു വാക്കോ നോട്ടമോ പോലും കടന്നുവരരുതെന്ന് അച്ചനു നിർബന്ധമുണ്ടെന്നുതോന്നും. 

തന്റെ അവസ്ഥയോട് അച്ചനുണ്ടായിരുന്ന മനോഭാവവും തട്ടിയെടുത്തവർ അച്ചനോടു പെരുമാറിയ രീതിയുമാവാം കാരണങ്ങൾ‍. ‘‘അവർ ഒരിക്കൽപോലും എനിക്കു നേരെ തോക്കുചൂണ്ടിയില്ല.’’ വിഡിയോ ദൃശ്യങ്ങളും അതിലെ പീഡനശബ്ദങ്ങളും അവരുടെ അഭിനയമായിരുന്നുവെന്നും അച്ചൻ  കൂട്ടിച്ചേർക്കും.

∙ തടവിലെ ഒരു ദിവസം 

അച്ചൻ ദിവസവും എപ്പോൾ‍ എഴുന്നേൽക്കുമായിരുന്നു എന്നു ചോദിക്കുമ്പോൾ രാവിലെ എന്നല്ലാതെ സമയംപറഞ്ഞുള്ള ഉത്തരമില്ല. എല്ലാ ദിവസങ്ങളും ഒരുപോലെയായിരുന്നു. ‘എഴുന്നേൽക്കുമ്പോൾത്തന്നെ ദൈവത്തിനു നന്ദി പറയും. കർത്താവിന്റെ മാലാഖ എന്നു തുടങ്ങുന്ന പ്രാർഥന ചൊല്ലും. കൊല്ലപ്പെട്ട സിസ്റ്റേഴ്സിന് ഓരോരുത്തർക്കുവേണ്ടിയും മറ്റുള്ളവർക്കുവേണ്ടിയും ഓരോ സ്വർഗസ്ഥനായ പിതാവേ, ഓരോ നന്മനിറഞ്ഞ മറിയമേ – ഇവ ചൊല്ലി കാഴ്ചവയ്ക്കും. കരുണയുടെ ജപമാല ചൊല്ലും. പിന്നെ, കുർബാന ചൊല്ലും, അപ്പവും വീഞ്ഞുമില്ലാതെ – മനഃപാഠമറിയാവുന്ന പ്രാർഥനകൾ‍ ഉരുവിട്ട്. കുർബാനയ്ക്കിടയിൽ‍ ദീർഘമായി ചൊല്ലുന്നതു മാധ്യസ്ഥ പ്രാർഥനയായിരുന്നു. 

കുടുംബത്തിൽനിന്നും സലേഷ്യൻ സഭയിൽനിന്നുമൊക്കെ മരിച്ചുപോയവർക്കുവേണ്ടി, ആ ദിവസം മരിക്കുന്നവർക്കുവേണ്ടി, ജീവിച്ചിരിക്കുന്ന സഹോദരങ്ങൾക്കും സ്നേഹിതർക്കും സുഹൃത്തുക്കൾക്കും വേണ്ടി, എന്നെ തട്ടിക്കൊണ്ടുപോയവർക്കുവേണ്ടി – എല്ലാവർക്കും വേണ്ടിയുള്ള മാധ്യസ്ഥ പ്രാർഥനയോടെ കുർബാന അവസാനിപ്പിക്കും.’

∙ കുബ്ബൂസും ബിരിയാണിയും

‘എനിക്ക് അനുവദിച്ച മുറിയിൽ‍ ചെറിയൊരു പഞ്ഞിമെത്ത – അതിൻമേലായിരുന്നു ഇരിപ്പും കിടപ്പുമെല്ലാം. രണ്ടിടത്തു മുറിയോടു ചേർന്നു ടോയ്‌ലറ്റുണ്ടായിരുന്നു. മറ്റു രണ്ടിടത്ത് എനിക്കുള്ള മുറിയുടെ അൽപം മാറിയും. അവരിൽ ആരുടെയും മുഖം ഞാൻ കാണരുതെന്ന് അവർക്കു നിർബന്ധമുണ്ടായിരുന്നു. ആദ്യമൊക്കെ എപ്പോഴും എന്റെ കണ്ണുകൾ മൂടിക്കെട്ടി. 

ടോയ്‌ലറ്റിലേക്കു കയറ്റുമ്പോൾ മാത്രം കണ്ണുകെട്ടിയ തുണി അഴിക്കാൻ‍ അനുവദിക്കും. ഭക്ഷണം കഴിക്കുമ്പോൾ, കണ്ണിന്റെ കെട്ട് ചെറുതായിട്ടൊന്നു പൊക്കി നോക്കാൻ അനുവദിക്കും. അപ്പോഴും അവർ പറയും, ഞങ്ങളെ നോക്കരുത്. ഭക്ഷണത്തിൽ മാത്രം നോക്കുക.’ 

പിന്നെപ്പിന്നെ, കണ്ണുമൂടിക്കെട്ടുകയെന്ന രീതി അവർതന്നെ ഒഴിവാക്കി. ഒരു വ്യവസ്ഥയോടെ: ‘അവരാരെങ്കിലും മുന്നിലുണ്ടെങ്കിൽ കണ്ണു പൊത്തിപ്പിടിക്കണം. അതെനിക്കൊരു ശീലമായി.’ അച്ചന് അറബിക് അറിയില്ല. അവരിൽ മിക്കവർക്കും ഇംഗ്ലിഷും. അറിയാവുന്ന വാക്കുകളും ആംഗ്യങ്ങളും ചേർന്നുള്ള ഭാഷയിൽ അവരും അച്ചനും തമ്മിൽ സംസാരിച്ചു. 

കുബ്ബൂസ്, ബിരിയാണി, ചോറ്, കിഴങ്ങു വറുത്തത്, മുട്ട പുഴുങ്ങിയത് – ദിവസം മൂന്നു നേരവും ഭക്ഷണത്തിന്റെ കാര്യത്തിൽ അവർ അച്ചന് ഒരു കുറവും വരുത്തിയില്ല. ‘ചില ദിവസങ്ങളിൽ മുട്ട പുഴുങ്ങിയത് അഞ്ചെണ്ണമൊക്കെ തരും. രണ്ടെണ്ണമൊക്കെ ഞാൻ‍ കഴിക്കും. ബാക്കി പിറ്റേന്നത്തേക്കു വയ്ക്കും. പുഴുങ്ങിയ മുട്ടയല്ലേ, കേടാവില്ലല്ലോ.’ ഇതൊക്കെ കഴിച്ചിട്ടും അച്ചന്റെ തൂക്കം കുറഞ്ഞുകൊണ്ടേയിരുന്നു. അതെന്താ അങ്ങനെയെന്ന് ആശങ്കയോടെ അവർ അച്ചനോടു ചോദിക്കുകയും ചെയ്തു. 

‘പ്രമേഹം ആണു പ്രശ്നമെന്നു ഞാൻ പറഞ്ഞുകൊടുത്തു. രണ്ടു തവണ എനിക്കു പനി വന്നു. ഇടയ്ക്കു വയറിനും പ്രശ്നമുണ്ടായി. മറ്റു വിഷയങ്ങളൊന്നുമില്ലായിരുന്നു. ഒരു ദിവസം അവരൊരു ഡോക്ടറെ വരുത്തി പരിശോധിപ്പിച്ചു. ബ്ലഡ് പ്രഷർ കൂടിയിരുന്നു. ഷുഗർ നോക്കി: 450. 

പിന്നെ രണ്ടു മൂന്നു ദിവസം അവർ ഇൻസുലിൻകൊണ്ടുത്തന്നു. അതു കുത്തിവച്ചു നോക്കി. പിന്നെ 30 ഗുളിക കൊണ്ടുത്തന്നു. അതു തീർന്നപ്പോൾ 100 എണ്ണം, വീണ്ടും 100 എണ്ണം. അങ്ങനെ അത്രയും നാൾ 230 ഗുളിക ഞാൻ കഴിച്ചു.’ മുറിക്കുള്ളിൽ പറ്റുന്ന വ്യായാമമൊക്കെ ചെയ്യാൻ അവർ നിർദേശിച്ചു. 

∙ അവർക്കിടയിലൊരു സുഹൃത്തും 

ഭക്ഷണത്തിലൂടെയാണ് അവരിലെ മുതിർ‍ന്നയൊരാൾ അച്ചൻ തന്റെ സുഹൃത്താണെന്നു പ്രഖ്യാപിക്കുന്നത്.‘‘സീനിയറാണെന്നു സംസാരത്തിലൂടെ മനസ്സിലായതാണ്. അദ്ദേഹം പുറത്തു പോയിട്ടു വരുമ്പോൾ മിക്കപ്പോഴും എനിക്കു ചോക്ലേറ്റ് കൊണ്ടുത്തരും, ചിലപ്പോഴൊക്കെ ആപ്പിൾ, മധുരനാരങ്ങ, വാഴപ്പഴം ചേർത്ത പാൽ.’’ ഒരാളെ ബന്ദിയാക്കിയിട്ട് ഇത്തരത്തിൽ‍ സൗഹൃദം കാണിക്കുന്നതിന് ആ മുതിർന്നയാളെ കൂട്ടുകാർ ഇടയ്ക്കു പരിഹസിക്കും, 

വെറുതെ. പണം ലഭിക്കാൻവേണ്ടി മാത്രമാണ് അച്ചനെ ബന്ദിയാക്കിയിരിക്കുന്നതെന്നും എന്നു പണം ലഭിക്കുന്നുവോ, അപ്പോൾ മോചിപ്പിക്കുമെന്നും അവർ ഓർമിപ്പിച്ചുകൊണ്ടേയിരുന്നു. 

∙ അവസാനിക്കുന്നില്ല യാത്ര

കഴിഞ്ഞ ദിവസമാണു യെമനിൽ‍ അന്നുണ്ടായിരുന്ന സിസ്റ്റർ സാലിയോട് അച്ചൻ ‍സംസാരിക്കുന്നത്. സിസ്റ്റർ സാലി ഇപ്പോൾ ബെയ്റൂട്ടിലാണ്. ആ സംസാരത്തിനുശേഷം അച്ചൻ പറഞ്ഞു: ‘വളരെ ശക്തമായ വിശ്വാസത്തിൽ അടിയുറച്ചയാളാണു സിസ്റ്റർ സാലി. ഞാൻ കടന്നുപോയതിനേക്കാളൊക്കെ എത്രയോ വലിയ വേദനയിലൂടെയാണു സിസ്റ്റർ കടന്നുപോയത്. അതു ഞാൻ മനസ്സിലാക്കുന്നു.’

134 രാജ്യങ്ങളിലാണു സലേഷ്യൻ സമൂഹാംഗങ്ങൾ സേവനത്തിലുള്ളത്. ആരോഗ്യം പൂർണമായി തിരിച്ചുകിട്ടിക്കഴിഞ്ഞാൽ വീണ്ടും മറ്റൊരു രാജ്യത്തേക്ക്? ചോദ്യം പൂർത്തിയാവുംമുൻപേ അച്ചൻ ഉത്തരം പറഞ്ഞു: ‘‘ദൈവഹിതം അതാണെങ്കിൽ, അധികാരികൾ അതാണു തീരുമാനിക്കുന്നതെങ്കിൽ ഞാൻ തയാറാണ്. ധൈര്യത്തോടെ ഞാൻ പോകും.’’

വൈദികനെന്ന നിലയിലല്ല, വ്യക്തിയോടു ചോദിക്കുകയാണ്. തട്ടിക്കൊണ്ടു പോയവരോടു ക്ഷമിച്ചോ? വ്യക്തിയായല്ല, വൈദികനായേ മറുപടി പറയാനാവൂ എന്ന മുഖവുരയ്ക്കുശേഷം ടോമച്ചൻ പറഞ്ഞു: ‘‘ശത്രുക്കളെപ്പോലും സ്നേഹിക്കണമെന്നാണു ക്രിസ്തു പഠിപ്പിച്ചത്. അവരോടു ക്ഷമിക്കുകയെന്നതു സ്വാഭാവികമല്ലേ? ആദ്യദിവസംമുതലേ ഞാൻ അവർക്കുവേണ്ടി പ്രാർഥിക്കുന്നതാണ്.’’ 

∙ റമസാനും ക്രിസ്മസും

റമസാൻ കാലത്തു നോമ്പെടുക്കുമ്പോഴും, അച്ചനു മൂന്നു നേരവും ഭക്ഷണം മുടക്കരുതെന്ന് അവർക്കു നിർബന്ധമുണ്ടായിരുന്നു. അവർ നമസ്കരിക്കുമ്പോൾ അച്ചനും പിന്നിൽ അവരറിയാതെ പ്രാർഥിച്ചു, അവർ കാണാതെ അവരെ ആശീർവദിച്ചു. പ്രാർഥനയും ഉറക്കവും – ദിവസവും അതായിരുന്നു പ്രധാന പരിപാടി. ‘എപ്പോഴും പ്രാർഥന മാത്രം ചൊല്ലി കഴിയാൻ പറ്റില്ല! 

ഞാൻ െഎടിഐയിൽ പഠിപ്പിച്ചതാണല്ലോ, ആ പാഠങ്ങളൊക്കെ വീണ്ടും മനസ്സിലോർക്കാൻ ശ്രമിക്കും, ഇലക്ട്രിക് സർക്യൂട്ടുകൾ ഓർക്കും... മനക്കണക്കുകൾ ചെയ്യും... നൂറു വർഷം ജീവിക്കുന്നവർ എത്ര സമയം ജീവിക്കും, എത്ര മണിക്കൂർ, എത്ര മിനിറ്റ്, എത്ര സെക്കൻഡ്... അങ്ങനെയങ്ങനെ.’ അച്ചൻ മനസ്സിൽ കൂട്ടുന്നതൊന്നും അറിയാതെയാണ് അവരിലൊരാൾ പറഞ്ഞത്, അച്ചൻ 85 വയസ്സുവരെയെങ്കിലും ജീവിക്കുമെന്ന്.

പണത്തിനായുള്ള തങ്ങളുടെ കാത്തിരിപ്പു മുഷിപ്പിച്ചപ്പോഴൊക്കെയും അവർ‍ അച്ചന്റെ വിഡിയോ ദൃശ്യങ്ങളുണ്ടാക്കുകയും ഫോട്ടൊയെടുത്തു പ്രചരിപ്പിക്കുകയും ചെയ്തു. ‘അഞ്ചു വിഡിയോയെങ്കിലും എടുത്തുകാണും. ക്യാമറയിൽ പറയേണ്ടത് എന്താണെന്ന് അവർ എഴുതിക്കാണിക്കും. അതനുസരിച്ചു ഞാൻ പറയും. 

സാഹചര്യം അതായിരുന്നതുകൊണ്ടും അവർക്കുവേണ്ടതുപോലെ പറയണമെന്നതുകൊണ്ടും വെറുതെ, പ്രധാനമന്ത്രി, പോപ്പ് ഫ്രാൻസിസ് എന്നൊക്കെ ഞാൻ പറഞ്ഞു. എന്റെ മോചനത്തിന് അഭ്യർഥിച്ചു വീട്ടിൽനിന്നു നവിതയും ഡേവിഡും തോമസും അയച്ച സന്ദേശത്തിന്റെ കാര്യമൊക്കെ അവർ പറഞ്ഞു’ 

ഒരു ദിവസം വിഡിയോ എടുത്തപ്പോൾ ക്യാമറയിലെ തീയതി നോക്കിയപ്പോഴാണു രണ്ടു ദിവസം മുൻപു തനിക്കവർ വിഭവങ്ങളേറെയുള്ള ഭക്ഷണം നൽകിയതിന്റെ കാരണം അച്ചനു ബോധ്യമാകുന്നത്. രണ്ടു ദിവസം മുൻപു ക്രിസ്മസായിരുന്നു.