ഭീകരരുടെ തടവില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം ഇന്ത്യയില്‍ അര്‍പ്പിച്ച ആദ്യ കൃതജ്ഞതാ ദിവ്യബലിയില്‍ വികാരാധീനനായി ഫാദര്‍ ടോം ഉഴുന്നാല്‍. നന്ദിപറയവെയാണ് ഫാ ടോമിന്‍റെ വാക്കുകള്‍ ഇടറിയത്. നിരാശയില്‍ ജീവിക്കുന്ന യുവജനങ്ങളോട് പ്രത്യാശയുടെ ജീവിതം പങ്കുവയ്ക്കാനും ടോമച്ചന്‍ മറന്നില്ല.
ദിവസത്തെ നരകയാതനകള്‍ക്കിടയില്‍ ഒരിക്കല്‍പോലും കരയാതിരുന്ന ഫാദര്‍ ടോമിന്, ഡല്‍ഹി തിരുഹൃദയ ദേവാലയത്തിലെ അള്‍ത്താരക്കു മുന്നില്‍ വാക്കുകളിടറി. ഇനിയുള്ള ജീവിതവും ദൈവത്തിനും ലോകത്തിനും വേണ്ടി മാറ്റിവയ്ക്കും. മരണമോ ജീവിതമോ എന്ന ചോദ്യത്തിനു മുന്നില്‍ ഒരിക്കല്‍പോലും നിരാശനായില്ല. അതു തന്നെയാണ് യുവജനങ്ങള്‍ക്കുള്ള സന്ദേശവും. നിരാശയുടെ പടുകുഴിയിലും ജീവിതത്തെ പ്രത്യാശാഭരിതമായി കാണണം.
മക്കള്‍ക്കായി സമയം കണ്ടെത്തണമെന്ന് മാതാപിതാക്കളോട് ഫാ ടോം ഓര്‍മിപ്പിച്ചു. ഹിന്ദുവെന്നോ മുസ്്ലിമെന്നോ ക്രിസ്ത്യാനിയെന്നോ ഇല്ലാതെ മതങ്ങള്‍ക്കതീതമായി എല്ലാവരും പ്രാര്‍ഥിച്ചു.
അതുതന്നെയാണ് മോചനത്തിലേക്ക് നയിച്ചത്. മോചിതനായി ഇന്ത്യയില്‍ തിരികെയെത്തിയശേഷമുള്ള ആദ്യ ദിവ്യബലിയില്‍, ഫാ ടോമിനൊപ്പം ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ഗിയാംബറ്റിസ്റ്റ ഡിക്വാട്രോ, ബിഷപ് കുര്യാക്കോസ് ഭരണിക്കുളങ്ങര, വൈദികര്‍, സലേഷ്യന്‍ സഭാംഗങ്ങള്‍ വിശ്വാസികള്‍ എന്നിവര്‍ നന്ദിയര്‍പ്പിക്കാനെത്തി.