E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:50 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

മന്ത്രി തോമസ് ചാണ്ടിക്കെതിരെ ആലപ്പുഴയില്‍ പ്രതിഷേധ പരമ്പര

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മന്ത്രി തോമസ് ചാണ്ടി വിഷയത്തില്‍ ആലപ്പുഴയില്‍ പ്രതിഷേധ പരമ്പര. നഗരസഭാ കൗണ്‍സിലില്‍‍ യുഡിഎഫ്, എല്‍ഡിഫ് അംഗങ്ങള്‍ ഏറ്റുമുട്ടി. കൗണ്‍സില്‍ യോഗം അലങ്കോലപ്പെട്ടതോടെ പിരിച്ചുവിട്ടു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ പ്രതിഷേധത്തില്‍ ഉന്തുംതള്ളുമുണ്ടായി. സര്‍ക്കാര്‍ഭൂമി മണ്ണിട്ടുനികത്തിയെന്ന് ആരോപിക്കുന്ന മാര്‍ത്താണ്ഡം കായല്‍ കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ സന്ദര്‍ശിച്ചു. 

ലേക് പാലസ് റിസോര്‍ട്ടിന്റെ ഫയല്‍ കാണാതായ സംഭവത്തില്‍ നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കണമെന്നാണ് ഇടതുപക്ഷം കൗണ്‍സിലില്‍ ബഹളം ഉണ്ടാക്കിയത്. യോഗം ചേരാനെ കഴിയാതെ വന്നതോടെ ചെയര്‍മാന്‍ കൗണ്‍സില്‍ പിരിച്ചുവിട്ടതായി അറിയിച്ചു. എന്നാല്‍ യുഡിഎഫ് അംഗങ്ങളെ കതടച്ച് ഇടതുകൗണ്‍സിലര്‍മാര്‍ തടഞ്ഞതോടെയാണ് കയ്യാങ്കളിയായത്. ജീവനക്കാരെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കമെന്നാവശ്യപ്പെട്ട് ഇടതു അനുകൂല യൂണിയനും പ്രതിഷേധിച്ചു. തോമസ് ചാണ്ടി വിഷയത്തില്‍ ഇരുമുന്നണികളും ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച് ബിജെപിയും നഗരസഭയ്ക്ക് പുറത്ത് പ്രതിഷേധിച്ചു. 

ബോട്ടുജെട്ടിയിലെ ലേക് പാലസ് റിസോര്‍ട്ടിന്റെ ഒഫിസിലേക്കാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. കൊടികുത്താനുള്ള ശ്രമം പൊലീസ് തടഞ്ഞു. പ്രവര്‍ത്തകരെ അറസ്റ്റുചെയ്തുനീക്കി. സര്‍ക്കാര്‍ ഭൂമി കയ്യേറിയ മന്ത്രിക്കെതിരെ ക്രമിനല്‍ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ ആവശ്യപ്പെട്ടു. മാര്‍ത്താണ്ഡം കായലില്‍ ഡിസിസി നേതാക്കള്‍ക്കൊപ്പം അദ്ദേഹം സന്ദര്‍ശിച്ചു.