മധ്യപൂര്‍വദേശത്തെ വംശഹത്യക്കെതിരെ ശബ്ദമുയര്‍ത്തണമെന്ന് അന്ത്യോഖ്യന്‍ സുറിയാനി കത്തോലിക്കാ പാത്രിയര്‍ക്കീസ് . ജനാധിപത്യ രാജ്യമായതിനാലാണ് ഇന്ത്യയില്‍ മതസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. അടൂരില്‍ മലങ്കരസഭാ പുനരൈക്യ വാര്‍ഷികാഘോഷപരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
മലങ്കര കത്തോലിക്ക സഭയുടെ പുനരൈക്യ വാര്‍ഷീക സമ്മളനത്തിലായിരുന്നു അന്ത്യോഖ്യ സുറിയാനി കത്തോലിക്കാ പാത്രിയാര്‍ക്കിസ് ഇഗ്നാത്തിയോസ് യൂസഫ് യൗനാന്‍ ബാവ സിറിയയിലെ പ്രശ്നങ്ങള്‍ പരാമര്‍ശിച്ചത്. സിറിയയിലും ഇറാഖിലും ക്രിസ്ത്യാനികള്‍ മാത്രമല്ല വംശഹത്യക്കിരയാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തീചൂളയിലെ സഭ സംസാരിക്കുന്നു എന്ന പ്രഭാഷണത്തില്‍ ഇന്ത്യയിലെ ജനാധിപത്യം മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇറാഖില്‍ നിന്നും കെയ്റോയില്‍ നിന്നുമുള്ള സഭാധ്യക്ഷന്മാരും മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ് കാതോലിക്ക ബാവയും പങ്കെടുത്തു.