കേരള പൊലീസ് സൈബർ ഡോമിന് സാങ്കേതിക മികവിനുള്ള െഎ എസ് ഒ അംഗീകാരം. രാജ്യത്ത് ആദ്യമായാണ് ഒരു നിയമ നിർവഹണ യൂണിറ്റിന് ഇൗ അംഗീകാരം ലഭിക്കുന്നത്. കുട്ടികളുടെ സുരക്ഷയ്ക്കുള്ള വെബ് പോർട്ടലിന്റെ ഉൾപ്പടെ അഞ്ച് പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.
സമൂഹമാധ്യമങ്ങളുടെ വിശാലമായ ലോകത്തെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന് സ്വീകരിച്ച നടപടികളാണ് സൈബർ ഡോമിന് െഎഎസ്ഒ അംഗീകാരം സമ്മാനിച്ചത്. ഇതാദ്യമായാണ് ഒരു നിയമ നിർവ്വഹണ യൂണിറ്റിന് ഇൗ അംഗീകാരം ലഭിക്കുന്നത്.സൈബർ ലോകത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള വെബ് പോർട്ടലിന്റെയും മൊബൈൽ ആപ്ലിക്കേഷന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.തിരുവനന്തപുരത്തിന് പുറമെ കൊച്ചിയിലും കോഴിക്കോട്ടും സൈബർ ഡോം കേന്ദ്രങ്ങൾ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മികച്ച പ്രവർത്തനം കാഴ്ചവെച്ച സൈബർ ഡോമിലെ ഉദ്യോഗസ്ഥരെ ചടങ്ങിൽ ആദരിച്ചു. സൈബർ സുരക്ഷ സംബന്ധിച്ച് സജ്ഞയ് കുമാർ െഎപിഎസ് കുട്ടികൾക്കുവേണ്ടി രചിച്ച പുസ്തകവും മുഖ്യമന്ത്രി പ്രകാശനം ചെയ്തു.