E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:50 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

അമിത് ഷാ എത്തുംമുൻപ് നാലുലക്ഷം പേരെ ചേർക്കാൻ കേരള ബിജെപി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Amit-Shah
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദേശീയാധ്യക്ഷൻ അമിത് ഷായുടെ അടുത്ത സന്ദർശനത്തിനു മുൻപു കേരളത്തിൽ നാലുലക്ഷം പുതിയ അംഗങ്ങളെ ചേർക്കാൻ ടോൾ ഫ്രീ നമ്പറുമായി ബിജെപി. സംസ്ഥാനതലത്തിൽ 8,000 പ്രവർത്തകർക്കാണു പുതിയ അംഗങ്ങളെ ചേർക്കുന്നതിനുള്ള ചുമതല. ഓരോരുത്തരും 50 വീതം പേരെ കണ്ടെത്തി ടോൾ ഫ്രീ നമ്പറിലൂടെ പാർട്ടി അംഗത്വമെടുപ്പിക്കണം. സംസ്ഥാനതലം മുതൽ പഞ്ചായത്തുതലം വരെയുള്ള നേതാക്കൾക്കാണു ചുമതല. 

വിളിച്ചാലുടൻ അംഗത്വം

മൊബൈൽ ഫോണിൽനിന്ന് 1800 266 1001 എന്ന നമ്പറിലേക്കു വിളിച്ചാലുടനെ പാർട്ടിയുടെ പ്രാഥമിക അംഗത്വം ലഭിച്ചതായി അറിയിച്ചുകൊണ്ടുള്ള എസ്എംഎസ് സന്ദേശമെത്തും. അംഗത്വ നമ്പറും ഇതിലുണ്ടാകും. പേര്, വിലാസം, പിൻകോഡ്, ഇ–മെയിൽ വിലാസം, വോട്ടർ ഐഡി നമ്പർ എന്നിവ സന്ദേശത്തിൽ കാണുന്ന മറ്റൊരു നമ്പറിലേക്ക് എസ്എംഎസ് ചെയ്യുന്നതോടെ അംഗത്വ നടപടികൾ പൂർത്തിയാക്കാനാകും. 

ബിജെപി അധികാരത്തിലെത്തിയശേഷം അംഗസംഖ്യ കൂട്ടുന്നതിനായി നേരത്തേ മിസ്ഡ് കോൾ പദ്ധതി ഏർപ്പെടുത്തിയിരുന്നു. ഇതു തട്ടിപ്പാണെന്നു കാണിച്ചു കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ മുന്നോട്ടുവന്നിരുന്നു. ഒക്ടോബറിൽ പാർട്ടി അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ യാത്രയ്ക്കു മുന്നോടിയായി നാലുലക്ഷം പേരെ അംഗത്വമെടുപ്പിക്കാനാണു തിരക്കിട്ട നീക്കം.