E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:50 AM IST

Facebook
Twitter
Google Plus
Youtube

അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി എന്‍.ഡി.എ ഘടകകക്ഷികള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മന്ത്രി അല്‍‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള എന്‍ഡിഎയിലെ ഘടകകക്ഷികള്‍. സിപിഎമ്മുമായി ചങ്ങാത്തം കാണിക്കുന്ന മന്ത്രിയെ ബിജെപി നിലയ്ക്കുനിര്‍ത്തണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. കേരളത്തിലെ നേതാക്കളുമായി ആലോചിക്കാതെ മന്ത്രിയെ തീരുമാനിച്ച ബിജെപി കേന്ദ്രനേതൃത്വത്തെയും ഘടകകഷികള്‍‍ വിമര്‍ശിച്ചു. ഇന്നലെ ചേര്‍ന്ന എന്‍ഡിഎ യോഗത്തില്‍ മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരായ വിമര്‍ശനങ്ങളുടെ ശബ്ദരേഖ മനോരമ ന്യൂസിന് ലഭിച്ചു. 

അല്‍ഫോണ്‍സ് കണ്ണന്താനത്തെ മന്ത്രിയായി പ്രഖ്യാപിച്ച കേന്ദ്രനേതൃത്വത്തിന്റെ തീരുമാനത്തെയും മന്ത്രിയുടെ സിപിഎം നേതാക്കളോടുള്ള അടുപ്പത്തെയും രൂക്ഷമായ ഭാഷയിലാണ് ഘടകകകഷികള്‍ വിമര്‍ശിച്ചത്. കേരള കോണ്‍ഗ്രസ് നേതാവ് രാജന്‍ കണ്ണാത്തും ലോക് ജനശക്തി പാര്‍ട്ടി അധ്യക്ഷന്‍ മെഹബൂബും സി.കെ.ജാനുവുമെല്ലാം വിമര്‍ശകരായി. കണ്ണന്താനത്തെ കെട്ടിയിറക്കിയതുകൊണ്ട് ആര്‍ക്കാണ് ഗുണം എന്നായിരുന്നു വിമര്‍ശനങ്ങളുടെ കാതല്‍.  

ജനങ്ങളെ ബോധ്യപ്പെടുത്താനാണ് മന്ത്രിക്ക് നാടുനീളെ സ്വീകരണം ഒരുക്കേണ്ടി വരുന്നത്. കോട്ടയം മണിമലയില്‍ ഒരുക്കിയ സ്വീകരണത്തിനെ സിപിഎം നേതാക്കളെ കണ്ടപ്പോള്‍ മന്ത്രി ഒാടിച്ചെന്നത് നാണക്കേടായി. മുഖ്യമന്ത്രിയെ പ്രശംസിച്ചും സിപിഎം നേതൃത്വത്തോട് അടുപ്പം കാട്ടിയുമുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നണിക്ക് ദോഷം ചെയ്യുമെന്നും വിമര്‍ശനം ഉയര്‍ന്നു. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉള്‍പ്പടെയുള്ള ബിജെപി നേതാക്കള്‍ വിമര്‍ശനങ്ങള്‍ കേട്ടിരുന്നതല്ലാതെ എതിര്‍ത്തില്ല.