സംസ്ഥാനത്ത് ഇന്നുമുതല്‍ മൂന്നുദിവസം അതിശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലുമാണ് കാലവര്‍ഷം കൂടുതല്‍ ശക്തമാകുക. ഒന്‍പത് സെന്റിമീറ്ററിനുമുകളില് മഴ പെയ്തേക്കാം. രാത്രികാലങ്ങളില്‍ മലയോരപ്രദേശങ്ങളിലേക്കും കടലോരങ്ങളിലേക്കുമുള്ള യാത്ര ഒഴിവാക്കാന്‍ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ചെങ്കുത്തായ മലമ്പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ഉരുള്‍പൊട്ടലിനുള്ള സാധ്യതകള്‍ മുന്നില്‍ക്കണ്ട് മുന്‍കരുതലെടുക്കണം. സംസ്ഥാനത്തിനു മുകളില്‍ കനത്ത മേഘാവരണം രൂപപ്പെട്ടതിനെത്തുടര്‍ന്നാണ് കാലവര്‍ഷം കൂടുതല്‍ ശക്തിപ്രാപിച്ചത്.
Advertisement