നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് എഡിജിപി ബി സന്ധ്യക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ തള്ളി ഡി.ജി.പി. ഉദ്യോഗസ്ഥരെ വ്യക്തിപരമായി ആക്രമിച്ച് മനോവീര്യം തകര്‍ക്കാന്‍ ശ്രമിക്കുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ നിരപരാധികളായ ആരെയും പൊലീസ് പ്രതിയാക്കില്ല. തെറ്റു ചെയ്തവർ എത്ര ഉന്നതരായാലും രക്ഷപെടാൻ അനുവദിക്കുകയില്ല. ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. എഡിജിപി ബി സന്ധ്യക്ക് നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണത്തിന്റെ മേൽനോട്ടച്ചുമതല മാത്രമാണുള്ളതെന്നും ഗംഗേശാനന്ദ കേസില്‍ എഡിജിപി അന്വേഷണ സംഘത്തിലില്ലെന്നും ഡിജിപി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഇരു കേസുകളുടേയും അന്വേഷണവുമായി ബന്ധപ്പെട്ട് ബി. സന്ധ്യക്കെതിരെ ആക്ഷേപങ്ങളുയർന്നിരുന്നു.
Advertisement