അനിശ്ചിതത്വംനീക്കി ദിലീപ് നായകനായ ബിഗ് ബജറ്റ് ചിത്രം രാമലീല ഈ മാസം 28ന് റിലീസ് ചെയ്യും. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതോടെയാണ് ചിത്രത്തിന്റെ റിലീസ് പ്രതിസന്ധിയിലായത്. പതിനാലുകോടിരൂപ മുതല്‍മുടക്കില്‍ ടോമിച്ചന് മുളകുപാടം നിര്‍മിക്കുന്ന ചിത്രം അരുണ്‍ ഗോപിയാണ് സംവിധാനം ചെയ്തത്.
രാമലീല നേരത്തെ റിലീസ് ചെയ്യാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും പ്രതികൂല സാഹചര്യത്തില്‍ നിര്‍മാതാക്കളുടെ സംഘടന ഉള്‍പ്പടെ റിലീസിങ് നീട്ടിവയ്ക്കാന്‍ നിര്‍ദേശംനല്‍കിയിരുന്നു. ഇതിനിടയില്‍ റിലീസിങ് തീയതികള്‍ മാറിമറിഞ്ഞു. ഇനിയും വൈകിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് 28ന് ചിത്രം തിയറ്ററിലെത്തുന്നത്. സംസ്ഥാനത്തുടനീളം അറുന്നൂറ് പുതിയ ഫ്ളക്സ് ബോര്‍ഡുകളടക്കം ചിത്രത്തിന്റെ പ്രചാരണാര്‍ഥം വരുംദിവസങ്ങളില്‍ സ്ഥാനംപിടിക്കും.
ദിലീപിന്റെ അറസ്റ്റ് ചിത്രത്തിന്റെ വിജയസാധ്യതകള്‍ക്ക് തടസമാകില്ലെന്ന വിശ്വാസമാണ് അണിയറപ്രവര്‍ത്തകര്‍ക്കുള്ളത്. വന്‍ ഹിറ്റായ പുലിമുരുകനുശേഷം ടോമിച്ചന് മുളകുപാടം നിര്‍മിക്കുന്ന ചിത്രം കൂടിയാണ് രാമലീല.