E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday November 20 2017 10:12 AM IST

Facebook
Twitter
Google Plus
Youtube

കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനവും വഴിപാട് സമര്‍പ്പണവും വിവാദത്തില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മന്ത്രി കടകംപിള്ളി സുരേന്ദ്രന്റെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനവും വഴിപാട് സമര്‍പ്പണവും വിവാദത്തില്‍. കുടുംബാംഗങ്ങളുടെ പേരില്‍ പുഷ്പാഞ്ജലിയും കാണിക്ക സമര്‍പ്പണവും അന്നദാനവും മന്ത്രി നടത്തി. വിശ്വാസത്തോടുള്ള സി.പി.എമ്മിന്റെ ഇരട്ടത്താപ്പാണ് പുറത്തുവന്നതെന്ന് ബി.ജെ.പി. 

ദേവസ്വം മന്ത്രി കൂടിയായ സി.പി.എം. നേതാവ് കടകംപിള്ളി സുരേന്ദ്രന്റെ ഗുരുവായൂര്‍ ഭക്തിയാണ് വിവാദത്തിന് തിരിക്കൊളുത്തിയത്. അഷ്ടമിരോഹിണി ദിവസം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിയ മന്ത്രി ആദ്യം കുടുംബാംഗങ്ങളുടെ പേരില്‍ പുഷ്പാഞ്ജലി നടത്തി. പിന്നെ, കാണിക്കയിട്ട് സോപാനം തൊഴുതു. കൈവശമുണ്ടായിരുന്ന ബാക്കി തുക അന്നദാനത്തിനും നല്‍കി. ക്ഷേത്രദര്‍ശനത്തില്‍ ഏറെ സംതൃപ്തിയുണ്ടെന്ന് മന്ത്രിതന്നെ പൊതുയോഗത്തില്‍ പിന്നീട് പ്രസംഗിച്ചിരുന്നു. ഇങ്ങനെയുള്ള ദര്‍ശനവും വഴിപാടും സി.പി.എം. മന്ത്രി നടത്തിയതാണ് ചര്‍ച്ചയ്ക്കു വഴിവച്ചത്. മന്ത്രിയുടെ ഭക്തിയെ ബി.ജെ.പിയും സംഘ്്പരിവാര്‍ സംഘടനകളും സ്വാഗതം ചെയ്തു. 

സംസ്ഥാന ജനറല്‍ സെക്രട്ടറി മന്ത്രി ജി.സുധാകരന്‍ പണ്ട് ദേവസ്വം മന്ത്രിയായിരുന്നപ്പോഴും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനമോ വഴിപാടോ നടത്തിയിരുന്നില്ല. സി.പി.എം നേതാക്കള്‍ പൊതുവെ, വിശ്വാസങ്ങളില്‍ നിന്ന് അകലം പാലിക്കുമ്പോള്‍ പ്രധാനപ്പെട്ട നേതാവുതന്നെ ക്ഷേത്രദര്‍ശനം നടത്തിയതാണ് ചൂടേറിയ ചര്‍ച്ചകള്‍ക്കു വഴിമരുന്നിട്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.