നടിയെ ആക്രമിച്ചകേസിലെ പ്രതി പള്‍സര്‍സുനിയെ ജയിലില്‍ സഹായിച്ച പൊലീസുകാരനെ അറസ്റ്റ്ചെയ്ത് വിട്ടയച്ചു. കളമശേരി എ.ആര്.ക്യാംപിലെ സിപിഒ അനീഷാണ് അറസ്റ്റിലായത്. പള്‍സര്‍ സുനി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയവെ നാദിര്‍ഷാ അടക്കമുള്ളവരെ ഫോണില്‍ ബന്ധപ്പെടാന്‍ വേണ്ട സഹായം നല്‍കിയിരുന്നു. സുനിയുടെ ശബ്ദം ദിലീപിന് അയച്ചുകൊടുക്കാന്‍ ശ്രമിച്ചതും അനീഷായിരുന്നു. ഇതിനുപയോഗിച്ച മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Advertisement