ആറന്മുള ഉത്തൃട്ടാതി ജലോല്‍സവത്തില്‍ ഇക്കുറി മന്നം ട്രോഫിക്ക് ജേതാക്കളില്ല. ഫൈനലിന്റെ തുടക്കത്തില്‍ പിഴവ് വരുത്തിയതിനെത്തുടര്‍ന്ന് സംഘാടകര്‍ മല്‍സരം റദ്ദാക്കുകയായിരുന്നു. മല്ലപ്പുഴശ്ശേരി, ഇടയാറന്മുള, മാരാമണ്‍, മാലക്കര പള്ളിയോടങ്ങളായിരുന്നു ഫൈനലില്‍ മല്‍സരിച്ചത്. തുടക്കത്തിന്റെ ദൃശ്യങ്ങള്‍ പിന്നീട് പരിശോധിച്ച് ഉചിതമായ നടപടിയെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. അതേസമയം ബി ബാച്ച് പള്ളിയോടങ്ങളുടെ മല്‍സരത്തില്‍ പൂവറ്റൂര്‍ കിഴക്ക് ചാംപ്യന്മാരായി. ഫൈനലില്‍ ഇടക്കുളം, ഇടപ്പാവൂര്‍, വന്മഴി എന്നിവരെയാണ് പിന്നിലാക്കിയത്.
Advertisement