E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:49 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ഒരു നാടിന്റെ മുഴുവൻ അമ്മയായി മാറിയ ലീല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ആയിരത്തോളം വീട്ടമ്മമാരേ പിന്നിലാക്കിയാണ് എറണാകുളം സ്വദേശി ലീല സുഖവാസ് മലയാള മനോരമ ആഴ്ചപതിപ്പിന്റെ മികച്ച വീട്ടമ്മ കിരീടം സ്വന്തമാക്കിയത്. അഞ്ചുവീട്ടമ്മമാർ പങ്കെടുത്ത ഗ്രാൻഡ് ഫിനാലേയിൽ ഓരോരുത്തരും ഒന്നിനൊന്ന് മെച്ചമായിരുന്നെങ്കിലും വിധിനിർണയ സമിതി ഒറ്റക്കെട്ടായി ലീല സുഖവാസിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. 

മലയാളി ഇതുവരെ കണ്ട ഗ്രാൻഡ് ഫിനാലേകളിൽ നിന്ന് വ്യത്യസ്തമായ ഒന്നിനായിരുന്നു കൊല്ലം റാവീസ് ഹോട്ടലിലേ വേദി കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. കേരളത്തിലെ ഏറ്റവും മികച്ച വീട്ടമ്മയേ കണ്ടെത്താനുളള മലയാള മനോരമ ആഴ്ചപതിപ്പിന്റെ ഗ്രാൻഡ് ഫിനാലേ വേദിയിലേക്ക് അഞ്ചു വീട്ടമ്മമാരാണ് വന്നത്. എറണാകുളം ഇലഞ്ഞി സ്വദേശിനി ലീല സുഖവാസ്, ഇടുക്കി കട്ടപ്പന സ്വദേശി ലിൻസി ജോർജ്, കണ്ണൂർ കൂത്തുപറമ്പ് സ്വദേശി മോളി വർക്കി, കോട്ടയം പൊൻകുന്നം കോയിപ്പള്ളി സ്വദേശി വി.കെ ശ്രീജ, വയനാട് അമ്പലവയലിൽ നിന്ന് വിജയ കേശവൻ എന്നിവർ. ഒന്നര മണിക്കൂർ നീണ്ട ഗ്രാൻഡ് ഫിനാലേയ്ക്ക് ഒടുവിൽ വിധികർത്താക്കളെല്ലാം ഒന്നിച്ച് വേദിയിലെത്തി. മലയാളികളായ വീട്ടമ്മമർ കാത്തിരുന്ന പ്രഖ്യാപനം നടത്തിയത് ജസ്റ്റീസ് ഡി ശ്രീദേവിയാണ്. നിറഞ്ഞ സദസ് ഹർഷാരവത്തോടയാണ് ആ പ്രഖ്യാപനത്തേ വരവേറ്റത് 

ആയിരക്കണക്കിനു വീട്ടമ്മമാരിൽ നിന്നു ആദ്യമായി 25 പേരെ തിരഞ്ഞെടുത്തു. അവരിൽ നിന്നു 10 പേരിലേക്ക്. പിന്നീട് വായനക്കാർ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്ത അഞ്ചു പേരാണു ഗ്രാൻഡ് ഫിനാലെയിലേക്കെത്തിയത്. ജസ്റ്റിസ് ഡി.ശ്രീദേവി, അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ, മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ്, ഡബ്ബിങ് താരം ഭാഗ്യലക്ഷമി, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. ജി.സൈലേഷ്യ എന്നിവരായിരുന്നു വിധി കർത്താക്കൾ. ഇവരുടെ ചോദ്യങ്ങൾക്ക് ലീല് സുഖവാസിന്റെ മറുപടികൾ കൃത്യമായിരുന്നു. തന്റെ നാടായ കൂരുമലയുടെ വികസന പ്രശ്നങ്ങൾ പഞ്ചായത്തംഗം കൂടിയായ ലീല പങ്കുവച്ചപ്പോൾ എല്ലാവരും ശ്രദ്ധയോടെ കേട്ടു. 

ലീല സുഖവാസിന്റെ പേരു മനോരമ ആഴ്ചപതിപ്പിന് നിർദേശിച്ച പി.ഡി.ബിജുവിനു പ്രത്യേക പുരസ്കാരം നൽകി. അതിനൊപ്പം ലീലയുടെ നാട്ടുകാർക്കായി വിധികർത്താക്കളിൽ ഒരാളായ അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്റെ ഉറപ്പും 

ലീല സുഖവാസിന് പിന്നാലെ ലിൻസി ജോർജ്, മോളി വർക്കി, വി.കെ.ശ്രീജ വിജയ കേശവൻ എന്നിവർ ഗ്രാൻഡ് ഫിനാലെയ്ക്കായി അക്ഷരമാലാ ക്രമത്തിൽ വേദിയിലേക്കെത്തി. ഇവരുടെ ജീവിതത്തെക്കുറിച്ച് തയാറാക്കിയ വീഡിയോ സദസിനും വിധികർത്താക്കൾക്കുമായി ഗ്രാൻഡ് ഫിനാലേയിൽ പ്രദർശിപ്പിച്ചു. രണ്ടാം സ്ഥാനക്കാർക്ക് പ്രോൽസാഹനസമ്മാനമായി ഇരപത്തയ്യായിരം രൂപ വീതം സമ്മാനിച്ചു. 

മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസ് ,മലയാള മനോരമ ആഴ്ചപ്പതിപ്പ് എഡിറ്റർ ഇൻചാർജ് കെ.എ.ഫ്രാൻസിസ് എന്നിവർ സമ്മാനദാനചടങ്ങിൽ സജീവ സാന്നിധ്യമായിരുന്നു.