അടൂര്‍ മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളജിലേക്കും കല്പറ്റ ഡി.എം. മെഡിിക്കല് കോളജിലേക്കും നടത്തിയ പ്രവേശനം സുപ്രീംകോടതി റദ്ദാക്കി. അംഗീകാരമില്ലാതെ നടത്തിയ പ്രവേശനത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. അതേസമയം, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിനെതിരെ രണ്ട് സ്വാശ്രയ കോളജുകളും സമര്‍പ്പിച്ച റിട്ട് ഹര്‍ജി കോടതി വെളളിയാഴ്ച പരിഗണിക്കും.
കല്പറ്റ ഡി.എൡം കോളജിലെ നൂറ്റിയന്പതും അടൂര്‍ മൗണ്ട് സിയോണ്‍ കോളജിലെ നൂറ് മെഡിക്കല്‍ സീറ്റുകളിലേക്കും നടന്ന പ്രവേശനമാണ് സുപ്രീംകോടതി റദ്ദാക്കിയത്. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരമില്ലാത്ത കോളജുകള്‍ക്ക് പ്രവേശനാനുമതി നല്കിയ ഹൈക്കോടതി ഉത്തരവ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് റദ്ദാക്കുകയായിരുന്നു. ഇതോടെ, പ്രവേശനം റദ്ദാകുന്ന മെഡിക്കല്‍ സീറ്റുകളുടെ എൡണ്ണൡം നാനൂറായി. നേരത്തേ തൊടുപുഴ അല്‍ അസ്ഹര്‍ കോളജിലെ നൂറ്റിയന്പത് സീറ്റുകളിലേക്കുളള പ്രവേശനം അസാധുവാക്കിയിരുന്നു. പ്രവേശനത്തിന് അനുമതി നിഷേധിച്ച ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്ന ഹര്‍ജി പിന്‍വലിച്ചതായും പുതിയ ഹര്‍ജി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തതായും കോളജുകള്‍ ചീഫ് ജസ്റ്റിസിനെ അറിയിച്ചു. തൊടുപുഴ അല്‍ അസ്ഹര്‍ കോളജ് സമര്‍പ്പിച്ച റിട്ട് ഹര്‍ജിക്കൊപ്പം ഇവ വെളളിയാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. വിദ്യാര്‍ഥികളുടെ ഭാവിയെകരുതി കടുത്ത തീരുമാനമെടുക്കരുതെന്ന് സംസ്ഥാനസര്‍ക്കാര്‍ കോടതിയോട്ആവശ്യപ്പെട്ടു.