നദികളെ സംരക്ഷിക്കാൻ ദേശീയ തലത്തിൽ നയം കൊണ്ടു വരണമെന്ന് സദ്ഗുരു ജഗ്ഗി വാസുദേവ്. സദ്ഗുരുവിന്റെ നേതൃത്വത്തിലുള്ള നദീ സംരക്ഷണ സന്ദേശ യാത്രയ്ക്ക് സംസ്ഥാനത്ത് സ്വീകരണം നല്കി. നദികൾ മലിനമാക്കുന്നവർക്ക് കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു.
റാലി ഫോർ റിവേഴ്സ് സന്ദേശയാത്രയുടെ സംസ്ഥാനത്തെ പര്യടനത്തിന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ് ആണ് തുടക്കം കുറിച്ചത്. ടഗോർ തിയേറ്ററിൽ രാമച്ചച്ചെടിയുടെ ചുവട്ടിൽ കരമനയാറ്റിലെ ജലം തളിച്ച് സദ്ഗുരു നദീസംരക്ഷണ സന്ദേശം നൽകി.
നദികൾ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾക്ക് സർക്കാർ എല്ലാവിധ പിന്തുണയും നല്കുമെന്ന് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. സ്വാഭാവിക ഒഴുക്കു തടസപ്പെടുത്തുന്ന നദീ സംയോജന നീക്കങ്ങൾ സംസ്ഥാനം ശക്തമായി എതിർക്കും. ഈ മാസം മൂന്നിന് കോയമ്പത്തൂരിൽ നിന്ന് ആരംഭിച്ച റാലി ഫോർ റിവേഴ്സ് 14 സംസ്ഥാനങ്ങളിൽ പര്യടനം നടത്തി ഒക്ടോബർ രണ്ടിന് ഡൽഹിയിൽ സമാപിക്കും.