ബി.ഡി.ജെ.എസ് എന്‍ഡിഎ ബന്ധം ഉപേക്ഷിക്കണമെന്ന് വെള്ളാപ്പള്ളി നടേശന്. മുന്നണിമാറ്റം പാര്‍ട്ടിയുടെ അജന്‍ഡയിലില്ലെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷ·ാര്‍ വെളളാപ്പളളി പ്രതികരിച്ചു. ഭിന്നതകള്‍ക്കിടെ നടന്ന എന്‍ഡിഎ യോഗത്തില്‍ ബിഡിജെഎസിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളിലായിരുന്നു ബിജെപി നേതൃത്വം.
മനോരമ ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് ബിഡിജെഎസ് എന്‍ഡിഎ ബന്ധം ഉപേക്ഷിച്ച് ഇടതുമുന്നണിയിലേക്ക് പോകണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അഭിപ്രായപ്പെട്ടത്. എന്നാല്‍ ചേര്‍ത്തലയില്‍ചേര്‍ന്ന എന്‍ഡിഎ യോഗത്തിന് ശേഷം മുന്നണിമാറ്റം പാര്‍ട്ടിയുടെ അജന്‍ഡയിലില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു.
വെളളാപ്പളളിയുടെ അഭിപ്രായത്തെ മാനിക്കുന്നുവെന്നും ബി.ഡി.ജെ.എസിന്റെ പരാതികള്‍ പരിഹരിക്കുമെന്നും ബിജെപി സംസ്ഥാനഅധ്യക്ഷന് ആവര്‍ത്തിച്ചു. തൊട്ടുപിന്നാലെ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ ബിജെപി, ബി.ഡി.ജെ.എസിനെ കബളിപ്പിക്കുകയാണെന്ന് വെള്ളാപ്പള്ളി പരിഹസിച്ചു. കേരളത്തിലെ ക്രമസമാധാനവും മറ്റ് രാഷ്ട്രീയ പ്രശ്നങ്ങളും ഉയര്‍ത്തി അടുത്തമാസം വീണ്ടും ഗവര്‍ണറെ െകാണാനും സപ്തംബര്‍ 22ന് സെക്രട്ടറിയേറ്റിന് മുന്നില്‍ കൂട്ടധര്‍ണ നടത്താനും എന്‍ഡിഎ യോഗം തീരുമാനിച്ചു.