മെഡിക്കൽ പ്രവേശനത്തിന് ബാങ്ക് ഗാരന്റി തടസമാകില്ലെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും ആശങ്ക ഒഴിയാതെ രക്ഷിതാക്കൾ. റാങ്ക് പട്ടികയിൽ മുന്നിലെത്തിയിട്ടും വൻതുക നൽകാൻ കഴിയാത്തതിനാൽ എംബിബിഎസ് സ്വപ്നം ഉപേക്ഷിക്കേണ്ട നിസഹായതയിലാണ് നിരവധിപേർ.
ബാങ്ക് ഗാരന്റി ലഭ്യമാകാൻ ഒരുമാസത്തിലേറെ സമയം വേണ്ടിവരുമെന്ന അധികൃതരുടെ വാക്ക് കേട്ട് മകന്റെ എംബിബിഎസ് മോഹം ഉപേക്ഷിക്കേണ്ട ഗതികേടിലാണ് ചന്ദ്രശേഖരൻ. സ്പോട് അഡ്മിഷൻ വേദിയിൽ നിന്ന് ഇങ്ങനെ നിരാശയോടെ മടങ്ങേണ്ടിവന്നവർ ഇനിയുമുണ്ട് ഏറെ. അഞ്ച് ലക്ഷത്തിനുപുറമെ രണ്ടാഴ്ചയുടെ ഇടവേളയിൽ ആറ് ലക്ഷം രൂപയുടെ ബാങ്ക് ഗാരന്റി എങ്ങനെ തരപ്പെടുത്തുമെന്നതാണ് മിക്കവരെയും കുഴയ്ക്കുന്നത്.
ബാങ്ക് ഗാരന്റിക്ക് സർക്കാർ ഉറപ്പ് നൽകുമെന്ന് പറയുമ്പോഴും പ്രായോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കാലതാമസം നേരിട്ടാക്കാമെന്ന് ബാങ്ക് അധികൃതരും വ്യക്തമാക്കുന്നു.