അര്‍ഹരായ എല്ലാ വിദ്യാര്‍ഥികള്‍ക്കും മെഡിക്കല്‍ പ്രവേശനം ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ബാങ്ക് ഗാരന്റിയുടെ പേരില്‍ ആര്‍ക്കും പ്രവേശനം നിഷേധിക്കില്ല. കോളജുകളുമായി ചര്‍ച്ച നടത്തിവരികയാണെന്നും അല്പം കൂടി സമയം നല്‍കണമെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. ബാങ്ക് ഗാരന്റി ഇല്ലാത്തതിന്റെ പേരില്‍ ആരും പ്രവേശനം നേടാതെ മടങ്ങരുതെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അഭ്യര്‍ഥിച്ചു.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഹര്‍ജിയിലാണ് സര്‍ക്കാര്‍ സ്വാശ്രയ മെഡിക്കല്‍ പ്രവേശനകാര്യത്തില്‍ നിലപാടറിയിച്ചത്. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാര്‍ ബാങ്ക് ഗാരന്റി നല്‍കണമെന്ന ഹര്‍ജി പബ്ലിസിറ്റി സ്റ്റണ്ടാണ്. ഒന്‍പത് കോളജുകള്‍ ബാങ്ക് ഗാരന്റിയില്ലാതെ പ്രവേശനം നല്‍കാമെന്നറിയിച്ചിട്ടുണ്ട്. മറ്റുള്ളവരുമായി ചര്‍ച്ചതുടരുകയാണ്. ബാങ്ക് ഗാരന്റിയുടെ പേരില്‍ അര്‍ഹരായ ആര്‍ക്കും പ്രവേശനം നിഷേധിക്കുന്ന സാഹചര്യമുണ്ടാകില്ല. സര്‍ക്കാരിന് ഇക്കാര്യത്തില്‍ അല്പസമയം കൂടി നല്‍കണമെന്നും അഡ്വക്കറ്റ് ജനറല്‍ അഭ്യര്‍ഥിച്ചു. ഈ സാഹചര്യത്തില്‍ അര്‍ഹരായ എല്ലാവരും പ്രവേശനം നേടണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ തിരുവനന്തപുരത്ത് പറഞ്ഞു.
കോഴവാങ്ങി സീറ്റ് നേടുന്നവരുടെ പ്രവേശനം റദ്ദാക്കും. ഏജന്റുമാരുടെ വലയില്‍ ആരും വീഴരുത്. ഇതരസംസ്ഥാന ലോബികളുടെ സാന്നിധ്യം തടയാന്‍ നേരിട്ടുള്ള ഇടപെടലിന് മന്ത്രി തയാറായില്ല. ആശയക്കുഴപ്പത്തിനിടയിലും 23 സ്വാശ്രയ കോളജുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന് തുടരുകയാണ്.