ലക്ഷങ്ങൾ മുടക്കി നവീകരിച്ച തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ ട്രാക്ക് സർക്കാർ തന്നെ ചെളിക്കുണ്ടാക്കി നശിപ്പിച്ചു. അഗ്നിശമന സേനയുടെ അത്യാധുനിക വാഹനങ്ങളുടെ വിതരണോദ്ഘാടനത്തിന് വാഹനങ്ങളോടിച്ചാണ് ട്രാക്ക് നശിപ്പിച്ചത്.
സ്റ്റേഡിയം കായിക ആവശ്യത്തിനല്ലാതെ വാടകയ്ക്ക് നൽകരുതെന്ന ചട്ടം മറികടന്ന് സ്പോഴ്സ് കൗൺസിൽ തന്നെ സ്റ്റേഡിയം വാടകയ്ക്ക് നൽകിയതാണ് നാശത്തിന് വഴിവച്ചത്.