E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:49 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകള്‍ കുറഞ്ഞ ഫീസില്‍ പ്രവേശനം നടത്തണമെന്ന് മുഖ്യമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകള്‍ കുറഞ്ഞ ഫീസില്‍ പ്രവേശനം നടത്താന്‍ തയാറാകണമെന്ന് മുഖ്യമന്ത്രി. പഴയ ഫീസില്‍ പഠിപ്പിക്കാന്‍ തയാറായ കോളജുകളെ മറ്റുമാനേജ്മെന്റുകള്‍ മാതൃകയാക്കണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ബാങ്ക് ഗാരന്റിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ നാളെ ബാങ്കുകളുമായി ചര്‍ച്ചനടത്തും. എന്നാല്‍ അന്തിമഫീസ് നിര്‍ണയം ഒക്ടോബര്‍ വരെ നീളും. 

സുപ്രീംകോടതിയെത്തുടര്‍ന്ന് പ്രതിസന്ധിയിലായ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാരിന്റെ പൂര്‍ണപിന്തുണ വാഗ്ദാനം ചെയ്താണ് മുഖ്യമന്ത്രി രംഗത്തുവന്നത്. ഫീസിന് പുറമേ ആറുലക്ഷം രൂപയുടെ ബാങ്ക് ഗാരന്റി ഉറപ്പാക്കാന്‍ നാളെ സംസ്ഥാനതലബാങ്കേഴ്സ് സമിതിയില്‍ അംഗങ്ങളായ ബാങ്കുകളുമായി ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ചര്‍ച്ചനടത്തും. 

ബാങ്ക് ഗാരന്റിക്ക് പകരം ബോണ്ടുമതി എന്ന് കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജും ബാങ്ക് ഗാരന്റി വേണ്ടെന്ന് പാലക്കാട് കരുണ മെഡിക്കല്‍ കോളജും സര്‍ക്കാരിനെ അറിയിച്ചു. കഴിഞ്ഞവര്‍ഷത്തെ ഫീസില്‍ പഠിപ്പിക്കാന്‍ തയാറായ മാനേജ്മെന്റുകളുടെ മാതൃക മറ്റുള്ളവരും പിന്തുണടരണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളില്‍ നിന്ന് വസ്തുവകകള്‍ ഈടുവാങ്ങാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു. 

അതേസമയം അന്തിമഫീസ് നിര്‍ണയം ഒക്ടോബര്‍ വരെ നീളുമെന്നുറപ്പായി. വരവ് ചെലവ് കണക്കുകള്‍ സമര്‍പിക്കാന്‍ ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ ഫീസ് നിര്‍ണയസമിതി മാനേജ്മെന്റുകള്‍ക്ക് അടുത്തമാസം 17 വരെ സമയം നല്‍കി. ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ സഹായത്തോടെ സമിതി ഇത് വിലയിരുത്തിയശേഷമാകും അന്തിമഫീസ് നിശ്ചയിക്കുക. ഒക്ടോബറില്‍ അന്തിമഫീസ് നിശ്ചയിച്ച് സുപ്രീംകോടതിയെ അറിയിക്കും.