സ്വാശ്രയ മെഡിക്കല്‍കോളജ് ഫീസ് വിഷയത്തില്‍ സംസ്ഥാനസര്‍ക്കാരിന് സുപ്രീംകോടതിയില്‍ കനത്ത തിരിച്ചടി. കരാറൊപ്പിടാത്ത രണ്ട് കോളജുകള്‍ക്ക് പതിനൊന്ന് ലക്ഷം രൂപ ഫീസ് വാങ്ങാന്‍ അനുമതി നല്‍കിയതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി തളളിയ കോടതി,, എല്ലാ സ്വാശ്രയ മെഡിക്കല്കോളജുകള്ക്കും പതിനൊന്ന് ലക്ഷം രൂപ ഫീസ് വാങ്ങാന്‍ അനുമതി നല്കി. ഇതില്‍ ആറുലക്ഷം രൂപ ബാങ്ക് ഗാരന്റിയായി വാങ്ങണം. സര്‍ക്കാരിന്റെ ഫീസ് ഘടന അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് കോടതി വിമര്‍ശിച്ചു.
സ്വാശ്രയകോളജ് ഫീസ് നിരക്കില്‍ തുടരുന്ന ആശങ്കകളും അവ്യക്തതകളും നീക്കി കൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്. സര്‍ക്കാരുമായി കരാറൊപ്പിട്ട കോളജെന്നും അല്ലെന്നുമുളള വേര്‍തിരിവ് കോടതിവിധിയോടെ പൂര്‍ണമായി ഇല്ലാതായി. സംസ്ഥാനത്തെ എല്ലാ സ്വാശ്രയ കോളജുകള്‍ക്കും പതിനൊന്ന് ലക്ഷം രൂപ വീതം ഫീസ് വാങ്ങാം. ഇതില്‍ ആറുലക്ഷം രൂപ ബാങ്ക് ഗാരന്റിയായി തന്നെ വാങ്ങണം. ഈ നിര്‍ദേശം വന്നതോടെ ബോണ്ട് ഈടാക്കണമെന്ന ഹൈക്കോടതി ഉത്തരവ് അസാധുവായി. ബാങ്ക് ഗാരന്റി നല്കാന് പതിനഞ്ച് ദിവസം സമയവും ജസ്റ്റിസ് എസ്.എ. ബൊബഡെ അധ്യക്ഷനായ ബെഞ്ച് അനുവദിച്ചു.
കഴിഞ്ഞവര്‍ഷം പത്തുലക്ഷം രൂപയായിരുന്നു ഫീസ്. സര്‍ക്കാര്‍ എന്തുകൊണ്ട് ഈവര്‍ഷം ഇക്കാര്യം പരിഗണിച്ചില്ലെന്ന് കോടതി ആരാഞ്ഞു. കരാറൊപ്പിട്ട കോളജുകള്‍ക്കും അല്ലാത്തവയ്ക്കും ഒരേ ഫീസ് നിരക്ക് എന്തുകൊണ്ട് ഏര്‍പ്പെടുത്തിയില്ലെന്നും കോടതി ചോദിച്ചു. എല്ലാ കോളജുകള്‍ക്കും പതിനൊന്ന് ലക്ഷം രൂപ ഫീസ് വാങ്ങാനുളള അനുമതി നല്കാന് നിര്‍ബന്ധിതരാകുകയാണെന്നും ജസ്റ്റിസ് എസ്.എ. ബൊബഡെ വ്യക്തമാക്കി.