E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:49 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ബവ്റിജസ് കോർപറേഷനിൽ ക്രമക്കേടുകൾ പെരുകുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബവ്റിജസ് കോർപറേഷനിൽ ക്രമക്കേടുകൾ പെരുകുന്നു. ഒരു വർഷത്തിനിടെ ജീവനക്കാരിൽ നിന്നു പിഴയായി മാത്രം ഈടാക്കിയത് ഇരുപതുലക്ഷത്തിലേറെ രൂപ. 17 പേർ ക്രമക്കേടിന്റെ പേരിൽ സസ്പെൻഷനിലായപ്പോൾ സ്ഥലംമാറ്റിയത് 339 പേരെയാണ്. വിൽപനശാലകളിൽ അധികം തുക ഈടാക്കുന്നവരെ പിടിക്കാൻ പ്രത്യേക സ്ക്വാഡിനും എം.ഡി നിർദേശം നൽകി. 

ശമ്പളത്തിനു പുറമേ 85000 രൂപ ബോണസ്, ദിനം തോറും കിട്ടുന്ന ബാറ്റ, മാസം തോറും മദ്യകമ്പനികളിൽ നിന്ന് കൈമടക്കായി നൽകുന്ന കമ്മീഷൻ. ഇതൊന്നും പോരാഞ്ഞിട്ടാണ് ജീവനക്കാരുടെ വക ക്രമക്കേടുകൾ. മദ്യത്തിനു യഥാർഥ വിലയേക്കാൾ ഉയർന്ന വില ഈടാക്കുക, ബാക്കിതുക നൽകാതിരിക്കുക, കുറഞ്ഞ തുകയ്ക്കുള്ള മദ്യം പൂഴ്ത്തിവെയ്ക്കുക, വില പ്രദർശിപ്പിക്കാതിരിക്കുക, പണം തിരിമറി നടത്തുക എന്നിവയാണ് ജീവനക്കാർക്കെതിരെ പതിവായി ഉയരുന്ന പരാതികൾ. 

 കഴിഞ്ഞ ഒരു വർഷത്തിനിടെ ഇതിന്റ പേരിൽ ജീവനക്കാരിൽ നിന്ന് പിഴയായി ഈടാക്കിയത് ഇരുപതു ലക്ഷത്തി അൻപത്തി എണ്ണായിരത്തി അഞ്ഞൂറു രൂപ. ക്രമക്കേടുകൾ ആവർത്തിക്കാതിരിക്കാൻ മെമ്മോ നൽകിയത് 299 പേർക്കാണ്. 

ബാക്കി നൽകാത്തതിന്റ പേരിലാണ് ഏറ്റവും കൂടുതൽ പരാതികൾ. പരാതി ഏറിയതോടെ അന്വേഷണത്തിനായി പ്രത്യേക സ്ക്വാഡിനെ നിയോഗിച്ചിരിക്കുകയാണ് എം.ഡി,എച്ച്.വെങ്കിടേഷ്.പിടികൂടിയാൽ 300 ശതമാനം പിഴയീടാക്കും. അതായത് പത്തുരൂപ ബാക്കി കൊടുക്കാതിരുന്നാൽ പകരം മൂവായിരംരൂപ പിഴയൊടുക്കേണ്ടി വരും.ഇതെല്ലാം ഉണ്ടായിട്ടും ഡെപ്യൂട്ടേഷനിലും, വർക്കിങ് അറേഞ്ച്മെന്റിലും കോർപറേഷനിൽ കയറിപറ്റാൻ ആളുകൾ ക്യൂനിൽക്കുകയാണ്.