E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:49 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ജപ്തിക്കിരയായ പട്ടികജാതി കുടുംബത്തെ താല്‍ക്കാലികമായി മാറ്റിപാര്‍പ്പിക്കാന്‍ ഉത്തരവ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തൃശൂര്‍ അവിണിശേരിയില്‍ ജപ്തിക്കിരയായ പട്ടികജാതി കുടുംബത്തെ താല്‍ക്കാലികമായി മാറ്റിപാര്‍പ്പിക്കാന്‍ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉത്തരവിട്ടു. ജപ്തിക്കു ശേഷം പെരുവഴിയിലായ ദലിത് കുടുംബത്തിന്റെ അവസ്ഥ മനോരമ ന്യൂസിലൂടെ കണ്ടാണ് മന്ത്രി ഉത്തരവിട്ടത്. 

തൃശൂര്‍ അവിണിശേരി സ്വദേശിയുടെ വീട് കോടതി ഉത്തരവുപ്രകാരം ജപ്തി ചെയ്തതോടെ പത്തംഗ കുടുംബം പെരുവഴിയിലായിരുന്നു. വീടിന്റെ വരാന്തയിലും മറ്റും അന്തിയുറങ്ങേണ്ടി വന്ന കുടുംബത്തിന്റെ ദുരവസ്ഥ മനോരമ ന്യൂസിലൂടെ സര്‍ക്കാരിനും ബോധ്യപ്പെട്ടു. അങ്ങനെയാണ്, മന്ത്രി ഇ.ചന്ദ്രശേഖരന്‍ പ്രശ്നത്തില്‍ ഇടപ്പെട്ടത്. താല്‍ക്കാലികമായി കുടുംബത്തെ മാറ്റിപാര്‍പ്പിക്കാന്‍ ജില്ലാകലക്ടര്‍ക്കു നിര്‍ദ്ദേശം നല്‍കി. 

വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെ സി.ജെ.എം കോടതിയും ഇടപ്പെട്ടു. കോടതി ഉത്തരവ് പുനപരിശോധിക്കാനും നീക്കം തുടങ്ങി. വീട്ടുകാരെ കോടതിയിലേക്ക് വിളിച്ചുവരുത്തി സി.ജെ.എം കാര്യങ്ങള്‍ തിരക്കി. അവിണിശേരി പഞ്ചായത്ത് സൗജന്യമായി നല്‍കിയ രണ്ടു സെന്റ് ഭൂമിയില്‍ വീടുവയ്ക്കാനാണ് ഈ കുടുംബം യൂണിയന്‍ ബാങ്കില്‍ നിന്ന് നാലുലക്ഷം രൂപ വായ്പയെടുത്തത്. വരുമാനമുണ്ടായിരുന്ന കുടുംബനാഥന് അപകടത്തില്‍ പരുക്കേറ്റതോടെ തിരിച്ചടവ് മുടങ്ങി. ഒന്നര ലക്ഷം രൂപയോളം തിരിച്ചടച്ചിരുന്നു. ഇതിനിടെയായിരുന്നു ജപ്തി.