അടി വാങ്ങാന്‍ അണികളും കയ്യടി വാങ്ങാന്‍ നേതാവും. കൊച്ചിയിലെ ഇന്നത്തെ യൂത്ത് കോണ്‍ഗ്രസ് സമരവേദിയിലെത്തിയ ചിലരെങ്കിലും ഈ പ്രയോഗത്തില്‍ കഴമ്പുണ്ടെന്ന് സമ്മതിക്കും. പൊലീസുമായി സംഘര്‍ഷമുണ്ടായതോടെ സമരം ഉദ്ഘാടനം ചെയ്യാനെത്തിയ ദേശീയ നേതാവ് ഒന്നിലും ഇടപെടാതെ മുങ്ങിയെന്നാണ് നഗരത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതി.
മന്ത്രിമാരുടെ രാജിയാവശ്യപ്പെട്ട് കണയന്നൂര്‍ താലൂക്ക് ഓഫിസിലേക്ക് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച മാര്‍ച്ചിന്റെ മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു സംഘടനയുടെ ദേശീയ സെക്രട്ടറി ജെബി മേത്തര്‍. സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന പ്രസംഗവും നടത്തി ദേശീയ േനതാവ്.
ഉദ്ഘാടനം കഴിഞ്ഞതോടെ സമരത്തിന്റെ സ്വഭാവം മാറി. ബാരിക്കേഡ് മറികടന്ന് പ്രവര്‍ത്തകര്‍ മുന്നോട്ടു നീങ്ങി. പൊലീസുമായി സംഘര്‍ഷവും വാഗ്വാദവും നേരിയ ലാത്തിചാര്‍ജും.
പക്ഷേ സംഘര്‍ഷം വഷളായപ്പോഴേക്കും സമരഭൂമിയില്‍ നിന്ന് നേതാവ് അപ്രത്യക്ഷയായി. പിന്നെ നേതാവിനെ കണ്ടത് സമീപത്തെ കോടതി വളപ്പിനുളളില്‍.പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം കടുത്തെങ്കിലും ദേശീയ നേതാവ് ഒന്നിലും ഇടപെട്ടില്ല. എല്ലാം കണ്ടുനിന്നു.
പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയതോടെ കോടതി പരിസരത്തു നിന്ന് നേതാവ് സുരക്ഷിതായി പുറത്തിറങ്ങി മടങ്ങുകയും ചെയ്തു. നേതാവിന്റെ നടപടിയില്‍ പ്രതിഷേധമറിയിച്ചുളള ചില അസ്വാരസ്യങ്ങളും കേള്‍ക്കുന്നുണ്ടായിരുന്നു ഇതിനിടെ.