ജെഡിയു കേരളഘടകത്തിന്റെ രാഷ്ട്രീയ നിലപാട് തീരുമാനിക്കാൻ എം.പി.വീരേന്ദ്രകുമാർ അധ്യക്ഷനായ അഞ്ചംഗസമിതിയെ നിയോഗിച്ചു. ജെഡിയു യുഡിഎഫിൽ തുടരുന്നതിനൊപ്പം വീരേന്ദ്രകുമാർ എം.പി സ്ഥാനവും രാജിവയ്ക്കില്ല. ഇന്നലെ കോഴിക്കോട് ചേർന്ന സംസ്ഥാന നേതൃയോഗത്തിന്റേതാണ് തീരുമാനം.
കെ.പി.മോഹനൻ, വർഗീസ് ജോർജ്, ശ്രേയാംസ്കുമാർ, ഷെയ്ക് പി.ഹാരിസ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. ഒരുമാസത്തിനുള്ളിൽ പാർട്ടിയുടെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കും. ഇതിന് മുന്നോടിയായുള്ള അഭിപ്രായ രൂപീകരണമാണ് അഞ്ചംഗസമിതിയുടെ പ്രധാന ചുമതല.