ലാവലിന്‍ കേസില്‍ ഹൈക്കോടതി അംഗീകരിച്ചത് പാര്‍ട്ടി നിലപാടെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. കേസ് കെട്ടിച്ചമച്ചതാണെന്ന് ഇതോടെ തെളിഞ്ഞു. കൂട്ടിലിട്ട തത്തയാണ് കേസ് അന്വേഷിച്ചതെന്നും പിബി പ്രതികരിച്ചു. രാഷ്ട്രീയവും നിയമപരവുമായ പോരാട്ടത്തിന്റെ വിജയമാണിതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു. വിധി വസ്തുനിഷ്ഠമാണെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രതികരിച്ചു. പിണറായിയുടെ ഇച്ഛാശക്തിക്കുള്ള അംഗീകാരമാണ് വിധിയെന്നായിരുന്നു മന്ത്രി ജി.സുധാകരന്റെ പ്രതികരണം.
Advertisement