അസംഘടിത മേഖലയായിരുന്ന ഐ.ടി മേഖലയും സംഘടിക്കുന്നു. ഐ.ടി മേഖലയിലെ ആദ്യ തൊഴിലാളി യൂണിയൻ ബംഗളുരുവിൽ രൂപീകരിച്ചു. വര്‍ധിച്ചു വരുന്ന തൊഴില്‍ ചൂഷണവും അരക്ഷിതാവസ്ഥയുമാണ് ഐ ടി മേഖലയിൽ ട്രേഡ് യൂണിയൻ ആരംഭിക്കാൻ പ്രേരണയായത്.
ഐ ടി ഐ ടി ഇതര സ്ഥാപനങ്ങളിൽ ഈ വർഷം ആദ്യം നടന്ന കൂട്ടപിരിച്ചുവിടലിനെതിരെ ജീവനക്കാർ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടെങ്കിലും സഹായം വാഗ്ദാനങ്ങളിൽ ഒതുങ്ങി. ഇതോടെ യൂണിയൻ എന്ന ആശയത്തോട് മുഖംതിരിച്ചവർ പോലും കൂട്ടായ്മയെ അനുകൂലിച്ചു തുടങ്ങി. യൂണിയന്റെ ആദ്യ ജനറൽ ബോഡി യോഗം ബെംഗളൂരു കോറമംഗലയിൽ ചേർന്നു. 350ലേറെ പേരാണ് ഇതിനോടകം യൂണിയനിൽ അംഗത്വമെടുത്തത്.