കോഴിക്കോട് വടകരയിലും മുക്കത്തും സ്വകാര്യ ബസുകള്‍ മറിഞ്ഞ് 32 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ആറു പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും വിവിധ സ്വകാര്യ ആശുപത്രികളിലും ചികില്‍സയിലാണ്.
വടകര, മടപ്പള്ളിയിലും മുക്കം, മുത്തേരിയിലുമാണ് സമാനമായ രീതിയില്‍ അപകടമുണ്ടായത്. തലശേരിയില്‍ നിന്ന് വടകരയിലേയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് മടപ്പള്ളിയില്‍ എതിരെ വന്ന കാറിനെ ഇടിച്ച ശേഷം മറിയുകയായിരുന്നു. ഇരുപത് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്. രണ്ടു പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും രണ്ടു പേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മുക്കം മുത്തേരിയില്‍ എതിരെ വന്ന കാറിനു കടന്നുപോകാനായി വശത്തേയ്ക്ക് ഒതുക്കാന്‍ ശ്രമിയ്ക്കുന്നതിനിടെ ബസ് മറിയുകയായിരുന്നു. പരുക്കേറ്റ12 പേരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. ഇവര്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ ആണ്. ബസുകളുടെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.