ബവ്കോയിലെ ഡപ്യൂട്ടേഷന് നീക്കത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് എഐടിയുസി. ചട്ടവിരുദ്ധമായി നിയമനം നടത്താന്‍ ശ്രമിച്ചാല്‍ ശക്തമായി എതിര്‍ക്കുമെന്ന് ഐഎന്‍ടിയുസി നേതൃത്വവും പ്രതികരിച്ചു. അതേസമയം മുപ്പതിനായിരം രൂപയില്‍ താഴെ ശമ്പളമുള്ള ജീവനക്കാരെ മാത്രമാണ് ഡപ്യൂട്ടേഷന് പരിഗണിക്കുന്നതെന്ന് സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദന് അറിയിച്ചു.
ഉയര്‍ന്ന ബോണസ് ലക്ഷ്യമിട്ട് ബവ്കോയില്‍ ഡപ്യൂട്ടേഷന് നിയമനത്തിന് നീക്കം നടക്കുന്നുവെന്ന മനോരമന്യൂസ് റിപ്പോര്‍ട്ട് അക്ഷരംപ്രതി ശരിവച്ചാണ് മൂന്ന് പ്രധാന തൊഴിലാളിസംഘടനകളുടെ നിലപാടെടുത്തത്. പി.എസ്.യും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും വഴിമാത്രമേ ഡപ്യൂട്ടേഷന് നിയമനം നടത്താവൂ. മറിച്ചുണ്ടെങ്കില്‍ അന്വേഷിക്കണമെന്ന് എഐടിയുസി നേതാവ് സി.ദിവാകരന് ആവശ്യപ്പെട്ടു. ഐഎന്‍ടിയുസിയും ഡപ്യൂട്ടേഷന് നിയമനനീക്കത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചു.
പരസ്യമായി ഭിന്നാഭിപ്രായം പ്രകടിപ്പിക്കുമ്പോഴും തൊഴിലാളി സംഘടനാ നേതാക്കള്‍ക്ക് ഡപ്യൂട്ടേഷന് നിയമനനീക്കത്തെക്കുറിച്ച് അറിവുണ്ടായിരുന്നവെന്ന് വ്യക്തം.