പാര്‍ക്ക് വിവാദത്തില്‍ മുഖ്യമന്ത്രിയെ തള്ളി സിപിഐ. നിയമം ലംഘിച്ച് തന്നെയാണ് പരിസ്ഥതി ദുർബലപ്രദേശത്ത് പാർക്ക് നിർമ്മിച്ചതെന്ന് സിപിഐ. കോഴിക്കോട് ജില്ലാ സെക്രട്ടറി കുറ്റപ്പെടുത്തി. വിശദമായ അന്വേഷണം വേണമെന്നും പാർട്ടി ആവശ്യപ്പെട്ടു. കക്കാടംപൊയിലിലെ എം.എൽഎയുടെ പാർക്ക് കാട്ടരുവി കയ്യേറിയാണ് നിർമ്മിച്ചത്.
പരിസ്ഥിതി ദുർബലമേഖലയിൽ നിർമാണം പാടില്ലെന്ന പൊതുനിലപാട് തന്നെയാണ് പാർക്കിന്റെ കാര്യത്തിലും പാര്‍ട്ടിക്കുള്ളത്. നിർമാണങ്ങളെ കുറിച്ച് വിശദമായ അന്വേഷണം വേണം. ഇതേക്കുറിച്ച ് റവന്യു മന്ത്രി ജില്ല കലക്ടറിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സി.പി.ഐ. നിലപാട് പരസ്യമാക്കിയത്.