മന്ത്രി തോമസ് ചാണ്ടിയെ പിന്തുണച്ച് സിപിഎമ്മും എതിര്‍ക്കാതെ സി.പി.ഐയും. മന്ത്രിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമെന്ന് കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. അന്വേഷണം കഴിഞ്ഞിട്ട് നിലപാടെടുക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പ്രതികരിച്ചു. അന്വേഷണം നടക്കും മുമ്പ് മുഖ്യമന്ത്രി മന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത് ശരിയായില്ലെന്ന് എ.കെ ആന്റണി പറഞ്ഞു
മന്ത്രിയായതിനുശേഷമാണ് തോമസ് ചാണ്ടിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ചൂണ്ടിക്കാട്ടുന്നു. ആരോപണങ്ങളുടെ നിയമവശങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കാം. മന്ത്രിയും അതിന് തയാറാണെന്ന് പറഞ്ഞിട്ടുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന് തിരുവനന്തപുരത്ത് പറഞ്ഞു.
ആരോപണങ്ങളില്‍ അന്വേഷണം കഴിഞ്ഞിട്ട് നിലപാടെടുക്കാമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു. ആരോപണങ്ങള്‍ ശരിയാണോയെന്ന് അറിയാന്‍ രേഖകള്പരിശോധിക്കണം. ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ അപ്പോള്‍ സി.പി.ഐ നടപടി ആവശ്യപ്പെടും
തോമസ് ചാണ്ടി പിന്തുണച്ച് മുഖ്യമന്ത്രി നടത്തിയ പ്രസ്താവന നിര്ഭാഗ്യകരമായയെന്ന് എ.കെ ആന്റണി പറഞ്ഞു. ആരോപണങ്ങളില്‍ അന്വേഷണം നടത്തി സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തുകയാമ് വേണ്ടെതെന്നം ആന്റണി കൊച്ചിയില്‍ പറഞ്ഞു