മലങ്കര ഒാർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനാധിപനായിരുന്ന ഗിവർഗീസ് മാർ പീലക്സിനോസിന്റെ അനുസ്മരണ ഗാനങ്ങൾ പുറത്തിറക്കി. കോട്ടയം പഴയ സെമിനാരിയൽ നടന്ന ചടങ്ങിൽ ഒാർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ പ്രകാശന കർമം നിർവഹിച്ചു. ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്താനാസിയോസ് ആദ്യ കോപ്പി ഏറ്റുവാങ്ങി. മനോരമ മ്യൂസിക്കാണ് പുത്തൻകാവിൽ കൊച്ചുതിരുമേനി എന്ന ഒാഡിയോ സിഡി പുറത്തിറക്കുന്നത്. മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു, ഫാദർ ഡോക്ടർ ഒ. തോമസ്, ഫാദർ വിൽസൺ ശങ്കരത്തിൽ, എബ്രഹാം തോമസ് തുടങ്ങിയവർ പങ്കെടുത്തു.
Advertisement