കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടും നിരവധി മലയാളികള്‍ ബ്ലുവെയ്ല് കളിക്കുന്നതായി വെളിപ്പെടുത്തല്‍. നാല് ഘട്ടങ്ങള്‍ പിന്നിട്ട യുവാവാണ് സുഹൃത്തിനോട് ഞെട്ടിക്കുന്ന വിശദാംശങ്ങള്‍ പങ്കുവച്ചത്. ഇരുവരുടെയും ഫോണ്‍ സംഭാഷണം മനോരമ ന്യൂസിന് ലഭിച്ചു. കളി തുടങ്ങിയാല്‍ പിന്മാറാനാവില്ലെന്നും ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ശിക്ഷ ലഭിക്കുമെന്നും യുവാവ് പറയുന്നു. കയ്യില്‍ ബ്ലേഡ് കൊണ്ട് എഫ് അന്‍പത്തിയേഴ് എന്ന് എഴുതാനായിരുന്നു ആദ്യ ദൗത്യം. ആഴത്തിലല്ലാതെ ഞരമ്പ് മുറിക്കാനായിരുന്നു രണ്ടാം ദൗത്യം. പുലര്‍ച്ചെ പ്രേത സിനിമ കാണുക, മനസിന്റെ സമനില തെറ്റിക്കുന്ന ചിത്രങ്ങള്‍ കാണുക തുടങ്ങിയ ദൗത്യങ്ങളും പൂര്‍ത്തിയാക്കിയതായി യുവാവ് വെളിപ്പെടുത്തുന്നു. വാട്സാപ് ഗ്രൂപ്പില്‍ നിന്നാണ് ലിങ്ക് കിട്ടിയതെന്നും എത്രപേര്‍ ഈ ഗ്രൂപ്പിലുണ്ടെന്നുമുള്ള കാര്യങ്ങളും ഫോണ്‍ സംഭാഷണത്തിലുണ്ട്.
Advertisement