ചിങ്ങപ്പുലരിയില്‍ മലയാളിയെ വരവേറ്റ് മലയാളമനോരമയുടെ മലയാളപ്പാട്ട്. "മലയാളത്തിനായി മനോരമ" എന്ന പേരിലുള്ള മധുരഗാനത്തിന് ഈണം നല്‍കിയത് എം.ജയചന്ദ്രനാണ്. ഇന്നത്തെ മലയാള മനോരമയിലുള്ള ക്യൂ ആര് കോഡ് സ്കാന്‍ ചെയ്താല്‍ പാട്ടുകേള്‍ക്കാം.
ഭാഷയുടെ സൗന്ദര്യവും കാർഷിക അഭിവൃതിയും നാടിന്റെ നമ്മയുമെല്ലാം മലയാളപ്പാട്ടില് നിറഞ്ഞൊഴുകുന്നു. ലളിതമായ വരികളിലൂടെ മലയാളത്തിന് പുതിയൊരു പാട്ടനുഭവവും ഭാഷയ്ക്കൊരു തേനല്ലിയും സമ്മാനിക്കുകയാണ് "മലയാളത്തിനായ് മനോരമ".
എല്ലാവരിലേക്കും അറിയാതെ കടന്നുചെല്ലുന്ന ഈണമാണ് പാട്ടിനായി ഒരുക്കിയത്. റഫീഖ് അഹമ്മദിന്റെതാണ് വരികള്‍. ശ്രേയ ജയദീപാണ് ആലാപനം.