E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:49 AM IST

Facebook
Twitter
Google Plus
Youtube

ബ്ലൂ വെയ്ല്‍ പ്രചരിപ്പിക്കുന്നവരെക്കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷണം തുടങ്ങി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ആളെക്കൊല്ലി ബ്ലൂ വെയ്‌ല്‍ ഗെയിം ലഭ്യമാക്കുന്നവരെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങി. ബ്ലൂ വെയ്‌ല്‍ ഒരുകാരണവശാലും കളിക്കരുതെന്നും, ശ്രദ്ധയില്‍പ്പെട്ടാല്‍ മാതാപിതാക്കളും അധ്യാപകരും ഉടന്‍തന്നെ പൊലീസിനെ അറിയിക്കണമെന്നും കേന്ദ്ര ഐടി മന്ത്രാലയം അഡീഷനല്‍ സെക്രട്ടറി ഡോ. അജയ്കുമാര്‍ ഡല്‍ഹിയില്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

കൊലയാളി ഗെയിമായ ബ്ലൂ വെയ്‍ല്‍ കളിച്ച് ആളുകള്‍ ആത്മഹത്യ ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് കേന്ദ്ര ഐടി മന്ത്രാലയം ശക്തമായ നടപടികളുമായി മുന്നോട്ടുപോകുന്നത്. ബ്ലൂ വെയ്‍ല്‍ ലഭ്യമാക്കുന്ന ലിങ്കുകള്‍ നീക്കം ചെയ്യാന്‍ സമൂഹമാധ്യമങ്ങളോടും ഗൂഗിള്‍ അടക്കമുള്ള കമ്പനികളോടും ആവശ്യപ്പെട്ട മന്ത്രാലയം, ഗെയിം ലഭ്യമാക്കുന്നവരെയും ഗെയിം നിയന്ത്രിക്കുന്ന മാസ്റ്റര്‍മാരെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരാനുള്ള തീവ്രശ്രമത്തിലാണ്. 

കുട്ടികള്‍ ഈ ഗെയിമിലേക്ക് ആകൃഷ്ടരാകുന്നില്ലെന്ന് മാതാപിതാക്കളും അധ്യാപകരും ഉറപ്പുവരുത്തണം. ആരും ഒരുകാരണവശാലും ബ്ലൂ വെയ്‌ല്‍ കളിക്കരുതെന്ന് കേന്ദ്ര ഐടി അഡീഷനല്‍ സെക്രട്ടറി അഭ്യര്‍ഥിച്ചു. ബ്ലൂ വെയ്‌ല്‍ ഗെയിമിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ അഭ്യര്‍ഥന.