E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:49 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

വെറ്റിലപ്പാറയില്‍ റബര്‍തോട്ടത്തിലിറങ്ങിയ പുള്ളിപ്പുലി കമ്പിയില്‍ കുടുങ്ങി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അതിരപ്പിള്ളി വെറ്റിലപ്പാറയില്‍ റബര്‍തോട്ടത്തിലിറങ്ങിയ പുള്ളിപ്പുലി കമ്പിയില്‍ കുടുങ്ങി. മയക്കുവെടിവച്ച് മയക്കിയ ശേഷം പുലിയെ കോടനാട് വന്യജീവി കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. 

രാവിലെ ആറു മണിക്ക് പശുവിനെ കറക്കാന്‍ എണീറ്റ വീട്ടുടമസ്ഥന്‍ നായ പതിവില്ലാതെ കുരയ്ക്കുന്നത് ശ്രദ്ധിച്ചത്. റബര്‍തോട്ടത്തിലേക്ക് ടോര്‍ച്ചടിച്ച് നോക്കിയപ്പോഴാണ് പുള്ളിപ്പുലിയെ കണ്ടത്. ഓടാന്‍ പറ്റാതെ കമ്പിയില്‍ കുടുങ്ങിയെന്ന് മനസിലായതോടെ വീട്ടുകാര്‍ക്ക് സമാധാനമായി. ഉടനെ, വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. 

തൃശൂര്‍ മൃഗശാലയില്‍ നിന്ന് ഡോക്ടര്‍ ബിനോയിയും സംഘവും എത്തി പുലിയെ മയക്കുവെടിവച്ചു. അരമണിക്കൂറോളം കാത്തു നിന്ന ശേഷമാണ് പുലി മയങ്ങിയത്. കാലിലും വയറ്റിലും മുറിവേറ്റിട്ടുണ്ട്. 

നേരത്തെ പലതവണ ഇവിടെ പുലിയിറങ്ങി വളര്‍ത്തുമൃഗങ്ങളെ കൊന്നിരുന്നു. പുലി ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ സ്ഥിരമായി ഇറങ്ങുന്ന പ്രദേശമാണിത്. അതിരപ്പിള്ളിയിലേക്ക് വിനോദ സഞ്ചാരികള്‍ പോകുന്ന വഴിയുടെ തൊട്ടടുത്താണ് ഈ റബര്‍തോട്ടം.