E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:49 AM IST

Facebook
Twitter
Google Plus
Youtube

കായല്‍ കയ്യേറിയെന്നതടക്കമുള്ള ആരോപണം; സിബിഐ അന്വേഷിക്കണമെന്ന് തോമസ് ചാണ്ടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കായല്‍ കയ്യേറിയെന്നതടക്കം തനിക്കെതിരെയുള്ള ആരോപണങ്ങള്‍ സി.ബി.ഐ അന്വേഷിക്കണമെന്ന് മന്ത്രി തോമസ് ചാണ്ടി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നാളെ ഹൈക്കോടതിയെ സമീപിക്കും. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇതിനുപിന്നില്‍ ഗൂഢാലോചനയുള്ളതായി സംശയമുണ്ടെന്നും തോമസ് ചാണ്ടി ആലപ്പുഴയില്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. കുട്ടനാട്ടില്‍ കായല്‍ കയ്യേറ്റവും അധികാരദുര്‍വിനിയോഗവും നടത്തിയെന്ന ആരോപണത്തിലാണ് കര്‍ശന നിലപാടുമായി കോണ്‍ഗ്രസ് ജില്ലാ, സംസ്ഥാന നേതൃത്വങ്ങള്‍ രംഗത്ത് വന്നത്. ഈ മാസം പത്തൊന്‍പതിന് ആലപ്പുഴ ഡി.സി.സിയുടെ നേതൃത്വത്തില്‍ മന്ത്രിയുടെ റിസോര്‍ട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും 

ആലപ്പുഴയിലെ ലേക് പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ടാണ് ആരോപണങ്ങള്‍ ഉയര്‍ന്നത്. റിസോര്‍ട്ടിലേക്കുളള റോഡ് തുറമുഖ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് ടാറിങ് നടത്തിയെന്നും റിസോര്‍ട്ടിനോട് ചേര്‍ന്ന കായല്‍ അഞ്ചേക്കറോളം വളച്ചുകെട്ടിയെന്നും പരാതി ഉയര്‍ന്നിരുന്നു. മാര്‍ത്താണ്ഡം കായലില്‍ മന്ത്രിയുടെ ഉടമസ്ഥതയിലുളള കായല്‍ അനധികൃതമായി മണ്ണിട്ട് ഉയര്‍ത്തിയെന്ന് ഡി.വൈ.എഫ്.ഐ നേതൃത്വം നേരത്തെ പരാതി ഉന്നയിച്ചിരുന്നു. ഈ വിഷയങ്ങളെല്ലാം വീണ്ടുമുയര്‍ന്നതോടെയാണ് സമഗ്രഅന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രംഗത്ത് വന്നത്. 

അധികാരത്തിന്റെ ഹുങ്ക് ഉപയോഗിച്ച് മന്ത്രി നിയമം കാറ്റില്‍പ്പറത്തുകയാണെന്ന് ആലപ്പുഴ ഡി.സി.സി ആരോപിച്ചു. മന്ത്രിയുടെ റിസോര്‍ട്ടിലേക്ക് മാര്ച്ച് നടത്താനാണ് തീരുമാനം.