E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 01:07 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

ബ്ലൂവെയ്ല്‍ ഗെയിമുകളിലേക്കുളള ലിങ്കുകള്‍ ഉടനടി നീക്കം ചെയ്യാന്‍ നിര്‍ദേശം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബ്ലൂവെയ്ല്‍ ഗെയിമുകളിലേക്കുളള ലിങ്കുകള്‍ ഉടനടി നീക്കം ചെയ്യാന്‍ സാമൂഹ്യമാധ്യമങ്ങള്‍ക്കും സര്‍ച്ച് എന്‍ജിനുകള്‍ക്കും കേന്ദ്രസര്‍ക്കാരിന്‍റെ കര്‍ശന നിര്‍ദേശം. കേന്ദ്ര ഐ.ടി മന്ത്രാലയം ഉത്തരവ് കമ്പനികള്‍ക്ക് കൈമാറി. കൊലയാളി ഗെയിം കാരണം രാജ്യത്ത് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്യുന്ന പശ്ചാത്തലത്തിലാണ് നടപടി. കേരളത്തിലെ ബ്ലൂ വെയ്ല്‍ ഭീഷണി യാഥാര്‍ഥ്യമെന്ന് ഐജി മനോജ് എബ്രഹാമും പ്രതികരിച്ചു 

ലിങ്കുകള്‍ വഴി മാത്രമെ ബ്ലൂവെയ്ല്‍ ഗെയിമുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുകയുളളുവെന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ആ വഴിക്ക് നടപടിയ്ക്ക് തുടക്കമിട്ടത്. വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവ മുഖേനയാണ് ലിങ്കുകള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്. ലിങ്കുകള്‍ ഉടനടി നീക്കണമെന്ന് ഐ.ടി മന്ത്രാലയം നിര്‍ദേശം നല്‍കി. െസര്‍ച്ച് എന്‍ജിനുകളായ ഗൂഗിളിനും യാഹൂവിനും കന്പ്യൂട്ടര്‍ രംഗത്തെ അതികായനായ മൈക്രോസോഫ്ടിനും ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്രം കൈമാറി. ബ്ലൂവെയ്ല്‍ ഗെയിമിന് മാത്രമല്ല, സമാനമായി പേരും സ്വഭാവവുമുളള ഗെയിമുകളും ഉടന്‍ നീക്കം ചെയ്യണം. മുംബൈയിലും പശ്ചിമബംഗാളിലും വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തത് ബ്ലൂവെയ്‍ല്‍ കാരണമാണെന്ന സംശയം ബലപ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്നും ഉത്തരവില്‍ കേന്ദ്രം വ്യക്തമാക്കി. കൊലയാളി ഗെയിമിനെതിരെ നടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു.