E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:49 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

വില നിയന്ത്രണം അട്ടിമറിക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നു:മുഖ്യമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അവശ്യസാധന വില നിയന്ത്രണം അട്ടിമറിക്കാൻ ചില കേന്ദ്രങ്ങൾ ബോധപൂര്‍വ്വം ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ഓണക്കാലത്ത്  വിലക്കയറ്റം നിയന്ത്രിക്കാൻ സംസ്ഥാനത്ത് 5500 ഒാണം-ബക്രീദ് ചന്തകൾ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. വിപണന മേളയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

തിരുവനന്തപുരം പുത്തരിക്കണം മൈതാനത്ത് ഒാണം- ബക്രീദ് മെട്രോ ഫെയർ എന്നപേരിലാണ് വിൽപനകേന്ദ്രം. സബ്സിഡി നിരക്കിൽ പതിമൂന്ന് അവശ്യസാധനങ്ങൾ ഉൾപ്പടെ എല്ലാ ഉൽപന്നങ്ങളും പൊതുവിപണിയെക്കാൾ 25 ശതമാനമെങ്കിലും വിലക്കുറവിൽ ഇവിടെ കിട്ടും. പക്ഷേ റേഷൻ കാർഡ് കാണിക്കണം.  ജയ അരിക്ക് പൊതു വിപണിയിൽ 39 രൂപ , ഓണവിപണിയിൽ 25 രൂപ, കുറുവയ്ക്ക്  35 , ഇവിടെ 25, ഒരു ലിറ്റര്‍ വെളിച്ചെണ്ണയ്ക്ക് പുറത്ത് 170 രൂപ വിലയുള്ളപ്പോൾ ഇവിടെ സബ്സിഡിയോടെ വില 90 രൂപ മാത്രം. ഇത് ചിലരെ അസ്വസ്ഥരാക്കുന്നുവെന്ന് മുഖ്യമന്ത്രി

ജിഎസ്ടിയുടെ പേരിൽ വിലകൂട്ടാൻ അനുവദിക്കില്ല. സപ്ലൈകോ, കൺസ്യൂമർഫെഡ് , മറ്റ് സഹകരണ സ്ഥാപനങ്ങൾ തുടങ്ങിയ സംയുക്തമായി സംസ്ഥാനത്ത് 5500 വിപണകേന്ദ്രങ്ങൾ തുറക്കും. അടുത്തമാസം മൂന്നുവരെ ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കും.