കേരളത്തില്‍ ഒരു ബ്ലൂവെയില്‍ ആത്മഹത്യ കൂടിയെന്ന് സംശയം. മേയ് മാസം കണ്ണൂരില്‍ മരിച്ച ഐ.ടി.ഐ.വിദ്യാര്‍ഥി സാവന്ത് ബ്ലൂവെയ്ല്‍ ഗെയിമിന് അടിമയായിരുന്നുവെന്ന് അമ്മ മനോരമ ന്യൂസിനോട് പറഞ്ഞു. കൈയിലും നെഞ്ചിലും മുറിവുണ്ടാക്കി അക്ഷരങ്ങള്‍ കോറിയിട്ട ചിത്രങ്ങള്‍ സാവന്തിന്റെ കുടുംബം മനോരമ ന്യൂസിന് കൈമാറി. രാത്രി മുഴുവന്‍ ഫോണില്‍ ഗെയിം കളിച്ചിരുന്ന സാവന്തിന്റെ ഉറക്കവും ആഹാരവും പുലര്‍ച്ചെയായിരുന്നു. രാത്രി ഒറ്റയ്ക്ക് പുറത്തുപോയാല്‍ പുലര്‍ച്ചെയാണ് മടങ്ങി വന്നിരുന്നത്. ഏകമകന്റെ അസ്വാഭാവിക പെരുമാറ്റത്തെ തുടര്‍ന്ന് പലതവണ കൗണ്‍സിലിങ്ങിന് വിധേയനാക്കിയെന്ന് സാവന്തിന്റെ മാതാപിതാക്കള്‍ പറഞ്ഞു. ഇന്നലെ പേയാട് സ്വദേശി മനോജിന്റെ മരണത്തെക്കുറിച്ചുള്ള വാര്‍ത്ത മനോരമന്യൂസ് പുറത്തുവിട്ടതിനെത്തുടര്‍ന്നാണ് സാവന്തിന്റെ കുടുംബാംഗങ്ങള്‍ അവരുടെ അനുഭവം വിളിച്ചറിയിച്ചത്.
Advertisement