E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:49 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

സംസ്ഥാനത്ത് സ്വാതന്ത്ര്യദിനം വിപുലമായി രീതിയില്‍ ആഘോഷിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സംസ്ഥാനത്ത് സ്വാതന്ത്ര്യദിനം വിപുലമായി രീതിയില്‍ ആഘോഷിച്ചു. ജില്ലാ ആസ്ഥാനങ്ങളില്‍ മന്ത്രിമാര്‍ പതാക ഉയര്‍ത്തി. തിരുവനന്തപുരത്ത് മുഖ്യമന്ത്രി ദേശീയ പതാക ഉയര്‍ത്തി. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ സായുധ സേനാവിഭാഗങ്ങളുടെയും ഇതര സേനാവിഭാഗങ്ങളുടെയും പരേഡ് മുഖ്യമന്ത്രി പരിശോധിച്ചു. 

രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍, മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകള്‍ എന്നിവയും വിതരണം ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ പി.സദാശിവം പതാക ഉയർത്തി. തിരുവനന്തപുരം റയിൽവെ ഡിവിഷൻആസ്ഥാനത്ത് ഡിവിഷണൽ മാനേജർ പ്രകാശ് ഭൂട്ടാനു പതാക ഉയർത്തി. റയിൽവെ സംരക്ഷണസേനാംഗങ്ങളും ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. തരംഗിണി സംഗീത വിദ്യാലയത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ഡോ.കെ.ജെ.യേശുദാസ് പതാക ഉയർത്തി. വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെ നൂറുകണക്കിനു പേർ ചടങ്ങിൽ പങ്കെടുത്തു. 

കൊല്ലം ലാൽബഹാദൂർ ശാസ്്ത്രി സ്റ്റേഡിയത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പതാക ഉയർത്തി. തുടർന്ന് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. പത്തനംതിട്ട മുനിസിപ്പൽ സ്റ്റേഡിയത്തിൽ മന്ത്രി മാത്യു. ‍ടി. തോമസ് പതാക ഉയർത്തി. ജില്ലയിലെ വിവിധസ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.ആന്റോ ആന്റണി എം. പി., വീണ ജോർജ് എം.എൽ.എ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു. 

മധ്യകേരളത്തിലും വിപുലമായ സ്വാതന്ത്ര്യദിനാഘോഷങ്ങളാണ് നടന്നത്. കൊച്ചിയില്‍ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ചു.ആലപ്പുഴയില്‍ പൊതുമരാമത്ത് മന്ത്രി ജി.സുധാകരനാണ് പതാക ഉയര്‍ത്തിയത്. കൊച്ചി കാക്കനാട് സിവില്‍ സ്റ്റേഷന്‍ പരേഡ് ഗ്രൗണ്ടില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പതാക ഉയര്‍ത്തി. തുടര്‍ന്ന് സായുധ സേനാംഗങ്ങളുടെയും എന്‍സിസി സ്കൗട്ട് ആന്‍റ് ഗൈഗഡ് വിഭാഗങ്ങളുടെയും സല്യൂട്ട് സ്വീകരിച്ചു. 

നാവിക സേനാ ആസ്ഥാനത്ത് നടന്ന പരേഡില്‍ ദക്ഷിണ നാവികസേനാ മേധാവി വൈസ് അഡ്മിറല്‍ എ. ആര്‍. കാര്‍വെ സല്യൂട്ട് സ്വീകരിച്ചു. ആലപ്പുഴ റിക്രിയേഷന്‍ മൈതാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ പതാക ഉയര്‍ത്തി. ‌തുടര്‍ന്ന് മന്ത്രി സല്യൂട്ട് സ്വീകരിച്ചു. ജില്ലാകലക്ടര്‍ വീണ.എന്‍.മാധവന്‍, എ.എം ആരിഫ് എംഎല്‍എ മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു 

സ്വാതന്ത്രദിനത്തോടനുന്ധിച്ച് തൃശൂരില്‍ നടന്ന പരേഡില്‍ മന്ത്രി എ.സി.മൊയ്തീന്‍ സല്യൂട്ട് സ്വീകരിച്ചു. വിവിധ സേനാംഗങ്ങളുടെ മാര്‍ച്ച് പാസ്റ്റും നടന്നു. അര്‍ഹരായ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ മെഡലുകള്‍ മന്ത്രി വിതരണം ചെയ്തു. കോട്ടയത്ത് പൊലീസ് പരേഡ് മൈതാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ വനംമന്ത്രി കെ. രാജു പതാക ഉയര്‍ത്തി. പരേഡില്‍ സേനാംഗങ്ങളുടെ അഭിവാദ്യം മന്ത്രി സ്വീകരിച്ചു. ഇടുക്കി ജില്ലാ പഞ്ചായത്ത് മൈതാനിയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി ദേശീയ പതാക ഉയർത്തി. തുടർന്ന് നടന്ന പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു. സ്വാതന്ത്ര്യ സമരസേനാനികളെയും വിശിഷ്ട സേവനം നൽകിയ സൈനികരെയും ചടങ്ങിൽ ആദരിച്ചു.