തിരുവനന്തപുരം വെള്ളയമ്പലത്ത് വാഹനപരിശോധനയ്ക്കിടെ ബൈക്കിന്റെ ഇന്ധന ടാങ്കിൽ ഉപ്പു വിതറിയ സംഭവത്തിൽ എ എസ് െഎയ്ക്ക് സസ്പെൻഷൻ. മ്യൂസിയം സ്റ്റേഷനിലെ എഎസ്െഎ ടി സുരേഷിനെയാണ് ഡപ്യൂട്ടി കമ്മിഷണർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
ഇന്നലെ ഉച്ചയ്ക്കാണ് വെള്ളയമ്പലം കവടിയാർ റോഡിൽ വാഹന പരിശോധനയ്ക്കിടെ നമ്പർ പ്ലേറ്റ് ഇല്ലാത്തതിന്റെ പേരിൽ പൊലീസ് ബൈക്ക് കസ്റ്റഡിയിലെടുത്തത്. പുതിയ ബൈക്ക് ആണെന്നും റജിസ്ട്രേഷന് കൊണ്ടുപോകുകയാണെന്നും ഉടമയായ യുവാവ് പറഞ്ഞെങ്കിലും മ്യൂസിയം പൊലീസ് ഇത് വകവെച്ചില്ല.തുടർന്ന് നൂറുരൂപ പെറ്റി അടിച്ച ശേഷം ബൈക്ക് സ്റ്റേഷനിലേയ്ക്ക് മാറ്റി. സ്റ്റേഷനിലെത്തി പ്രശ്നം ഒത്തുതീർപ്പാക്കി ബൈക്കുമായി പോകാൻ ഒരുങ്ങവെയാണ് ഇന്ധന ടാങ്കിൽ ഉപ്പു വിതറിയ കാര്യം ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ സ്റ്റേഷൻ പരിസരത്ത് ബഹളമായി.
കുറ്റകാർക്കെതിരെ നടപടി എടുക്കുമെന്ന് എസ്െഎ നൽകിയ ഉറപ്പിനെ തുടർന്നാണ് രംഗം ശാന്തമായത്. അതിനിടെ സംഭവത്തിൽ ആരോപണവിധേയനായ എഎസ്െഎ ടി സുരേഷിനെ സസ്പെൻഡ് ചെയ്യാൻ ഡിസിപി എൻ ജയദേവ് ഉത്തരവിടുകയായിരുന്നു.