ഓണാഘോഷത്തോടനുബന്ധിച്ച് മഴവില്‍ മനോരമ സംഘടിപ്പിച്ച അത്തം പത്തുരുചി പാചക മല്‍സരത്തിന് ഉജ്വല സമാപനം. ആയിരക്കണക്കിനാളുകള്‍ മാറ്റുരച്ച രുചിമല്സരത്തില് ചേര്‍ത്തല സ്വദേശി മിലു ജോര്‍ജ് ഒന്നാം സ്ഥാനം സ്വന്തമാക്കി. കൊച്ചിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വിജയികള്‍ക്ക് പുരസ്കാരങ്ങള്‍ സമ്മാനിച്ചു.
പാഷന്‍ഫ്രൂട്ടും,കറ്റാര്‍വാഴയും ചേര്‍ത്തൊരു പച്ചടിയും പിന്നെ നെല്ലിക്ക പായസവും ഒരുക്കിയാണ് ചേര്‍ത്തലക്കാരി മിലു ജോര്‍ജ് അത്തം പത്തുരുചി പാചക മല്‍സരത്തില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. മത്തങ്ങയും അടയും ചേര്‍ത്ത പായസവും പാവയ്ക്ക അവിയലുമുണ്ടാക്കിയ തൃശൂരുകാരന് എം.എസ്.നായര്‍ രണ്ടാം സ്ഥാനവും കടച്ചക്ക പായസത്തിന്റെ രുചിക്കൂട്ടിലൂടെ മലപ്പുറത്തുകാരി ഹാജിറ സൂഫി മൂന്നാം സ്ഥാനവും സ്വന്തമാക്കി. ചലച്ചിത്ര താരം അനുശ്രീ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്കി.
പ്രാഥമിക റൗണ്ട് മല്‍സരങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മുപ്പത് പേരാണ് ഫൈനലില്‍ മാറ്റുരച്ചത്. വിജയികളുടെ രുചിക്കൂട്ടുകള്‍ അത്തം മുതല്‍ പത്തുനാള്‍ മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യും. കാളീശ്വരി റിഫൈനറീസ് പ്രൈ.ലി. സീനിയർ ബ്രാൻഡ് മാനേജർ സി. വർഷ, ക്വാളിറ്റി ഫുഡ് പ്രൊഡക്ട്സ് മാനേജിംഗ് ഡയറക്ടർ ജോർജ് വർഗീസ്, മാനേജിംഗ് പാർട്ണർ ഗ്രേസി ജോർജ്, പിട്ടാപ്പിള്ളിൽ ഏജൻസീസ് മാനേജിംഗ് ഡയറക്ടർ പീറ്റർ പോൾ പിട്ടാപ്പിള്ളിൽ എന്നിവരും സമ്മാനദാന ചടങ്ങില്‍ പങ്കെടുത്തു. പാചക വിദഗ്ധരായ ഡോണി ആന്റണി പട്ടം, ബിജു മൊനിയൻ, ജസ്റ്റിൻ ജോസഫ് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.