പാർട്ടിക്കുള്ളിലെ വാർത്തകൾ ചോർത്തുന്നതാരെന്നു കണ്ടെത്താൻ ബിജെപിയുടെ വിചിത്ര നടപടി. പാർട്ടി തീരുമാനമനുസരിച്ചാണു വരവെന്ന മുഖവുരയോടെ സംഘടനാ സെക്രട്ടറി എം.ഗണേഷ്, ഉത്തരമേഖല ഓർഗനൈസിങ് സെക്രട്ടറി കെ.വി.സുരേഷ് എന്നിവർ മാധ്യമ ഓഫിസുകൾ കയറിയിറങ്ങി വിവരം ശേഖരിച്ചു തുടങ്ങി.
ബിജെപി വാർത്തകൾ കൈകാര്യം ചെയ്യുന്ന റിപ്പോർട്ടർമാരോടുള്ള ആദ്യ ചോദ്യം ഇങ്ങനെ: ‘ആരാണു നിങ്ങൾക്കു ബിജെപിക്കുള്ളിലെ വാർത്തകൾ ചോർത്തിത്തരുന്നത്?’ അതു പറയാൻ കഴിയില്ല എന്നായിരുന്നു റിപ്പോർട്ടർമാരുടെ മറുപടി. കോഴിക്കോട്ടു നിന്നാണു വിവര ശേഖരണം ആരംഭിച്ചിരിക്കുന്നത്. വൈകാതെ എല്ലാ ജില്ലകളിലും എത്തും.