സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ വിവാദപരാമർശവുമായി ബിജെപി നേതാവ് ശോഭാസുരേന്ദ്രൻ. സമാധാനമായി മരിക്കണ്ടേയെന്ന് കോടിയേരിയോട് ചോദിച്ച ശോഭാ സുരേന്ദ്രൻ ഇനിയെങ്കിലും നേരാവണ്ണം ജീവിക്കാൻ പ്രാർഥിക്കണമെന്നും പറഞ്ഞു. ഇന്ത്യ ഭരിക്കുന്നത് പിണറായിയുടെ പ്രൈവറ്റ് സെക്രട്ടറിയല്ലെന്നും സി പി എം ആക്രമണം അവസാനിപ്പിക്കണമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. സിപിഎം അക്രങ്ങൾ്ക്കെതിരെ കോട്ടയം പൊൻകുന്നത്ത് ബിജെപി സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയിലായരുന്നു ശോഭാ സുരേന്ദ്രന്റെ വിവാദ പ്രസ്താവന.
Advertisement