E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:48 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

മതിലു ചാടിയോ ഒാടിളക്കിയോ അല്ല മോദിക്കൊപ്പം മെട്രോയിൽ കയറിയത്: കുമ്മനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കേരളത്തിൽ രാഷ്ട്രപതി ഭരണം വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും തിരഞ്ഞെടുക്കപ്പെട്ട സർക്കാർ ഭരിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. അഴിമതിയും അക്രമവും പാർട്ടി അനുവദിക്കില്ലെന്നും ഏതു ഉന്നതനായാലും നടപടിയുണ്ടാവുമെന്നും മനോരമ ഒാൺലൈനിന്റെ പ്രത്യേക അഭിമുഖ പരമ്പരയായ മറുപുറത്തിൽ കുമ്മനം പറഞ്ഞു.

∙ അഴിമതി വിരുദ്ധതയാണു മുഖമുദ്രയെന്ന് അവകാശപ്പെടുന്ന ബിജെപി നേതാക്കൾ കോഴ ആരോപണത്തിലും കള്ളനോട്ടുകേസിലും പിടിക്കപ്പെടുന്നു. സംസ്ഥാന അധ്യക്ഷനു പറയാനുള്ളത്?

‌കേന്ദ്ര സർക്കാരിന്റെ അഴിമതി വിരുദ്ധ പോരാട്ടത്തിൽ അചഞ്ചലമായ നിലപാടു തന്നെയാണ് ബിജെപിയുടെ കേരളാ ഘടകത്തിനുള്ളത്. അഴിമതി ഒരിക്കലും വച്ചുപൊറുപ്പിക്കില്ല. പാർട്ടിയിൽ ഏതെങ്കിലും സന്ദർഭത്തിൽ ആരെങ്കിലും അഴിമതിയുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ തീർച്ചയായും കർശനമായ നടപടി സ്വീകരിക്കും. അടുത്തകാലത്തു മെഡിക്കൽ കോളജിന്റെ കോഴ സംബന്ധിച്ചുള്ള വാർത്ത വന്നിരുന്നു. അതനുസരിച്ച് അന്വേഷണം നടത്തുകയും ചെയ്തു. അന്വേഷണത്തിൽ ബിജെപിയുമായി ബന്ധപ്പെട്ട ഒരാൾക്കു ബന്ധമുണ്ട് എന്നു ബോധ്യപ്പെട്ടു. അപ്പോൾ തന്നെ പാർട്ടിയുടെ അംഗത്വത്തിൽനിന്ന് ആ വ്യക്തിയെ പുറത്താക്കി. അതു പാർട്ടിയുടെ ഉറച്ച നിലപാടു തന്നെയാണ്. ഉൾപാർട്ടി ജനാധിപത്യമുള്ള രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയ്ക്ക് ഇത്തരത്തിലുള്ള ആരോപണങ്ങൾ വരുമ്പോൾ അന്വേഷിക്കാനും നടപടി എടുക്കാനുമുള്ള സംവിധാനം ഉണ്ട്. ആ സംവിധാനം ഉപയോഗപ്പെടുത്തിക്കൊണ്ടുതന്നെ കുറ്റക്കാരെ കണ്ടുപിടിക്കാൻ കഴിയും. ആ അന്വേഷണം പാർട്ടിയുടെ ആഭ്യന്തര കാര്യമാണ്. പാർട്ടിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾക്കു വിരുദ്ധമായിട്ട് ആരെങ്കിലും പ്രവർത്തിക്കുന്നുണ്ടെങ്കിൽ അവർക്കെല്ലാം എതിരായി നടപടി സ്വീകരിച്ചിട്ടുണ്ട്. ഞാൻ സംസ്ഥാന പ്രസിഡന്റ് ആയശേഷം ആറോളം പേർക്കെതിരെയാണു നടപടി സ്വീകരിച്ചത്. എത്ര ഉന്നതനാണെങ്കിലും മുഖം നോക്കാതെ നടപടി സ്വീകരിക്കും.

∙ ഇൗ ആരോപണങ്ങളിൽനിന്നു ശ്രദ്ധ തിരിച്ചുവിടാൻ‌ ബിജെപി മനപ്പൂർവം ഉണ്ടാക്കിയതാണോ തലസ്ഥാനത്തെ ആക്രമണപരമ്പര?

തിരുവനന്തപുരത്ത് 27–ാം തീയതി രാത്രി 6 മണി മുതൽ പിറ്റേദിവസം വെളുപ്പിന് 3.30 വരെയാണ് അക്രമം നടന്നത്. ഈ അക്രമത്തിൽ ബിജെപി കൗൺസിലർമാരുടെ വീടുകൾ തകർക്കപ്പെട്ടു, ബിജെപി നേതാക്കൻമാരുടെ വീടുകളും കടകളും തകർത്തു. ബിജെപിയുടെ സംസ്ഥാന ഓഫിസിന്റെ നേരെയും അക്രമണം നടന്നു. ഇതെല്ലാം കോഴ വിവാദത്തിൽനിന്നു ശ്രദ്ധ തിരിക്കാനായിരുന്നോ? ഈ നടന്ന ആക്രമണങ്ങളുടെ വിഡിയോ ദൃശ്യം ഉള്ളതുകൊണ്ടാണു വാസ്തവത്തിൽ രക്ഷപ്പെട്ടത്. അല്ലെങ്കിൽ ബിജെപിക്കാർ തന്നെ ചെയ്തതാണെന്നു പറഞ്ഞേനെ. ഒരു കൊലപാതകം വരെ എത്തിച്ചു കാര്യങ്ങൾ. അഴിമതി മറച്ചുവയ്ക്കാനായി രാജേഷ് കൊലപാതകം ബിജെപി നടത്തിയെന്നാണ് ആരോപണം. ഇതെല്ലാം മാർക്സിസ്റ്റ് പാർട്ടിക്കാർ നടത്തുന്നതാണ്.

മാർക്സിസ്റ്റ് പാർട്ടിയുടെ ദയനീയമായ ഭരണ പരാജയം മൂലം സംഭവിക്കുന്ന പ്രത്യാഘാതങ്ങളാണ് ഇതെല്ലാം. പൊലീസ് സംവിധാനങ്ങളും ക്രമസമാധാനവും തകർന്നിരിക്കുന്നു. ജീവനും സ്വ‌ത്തിനും സംരക്ഷണം കൊടുക്കുന്നതിൽ പരാജയപ്പെട്ടു. അക്രമം അഴിച്ചുവിട്ടതു ബിജെപി പ്രവർത്തകരല്ല. മാർക്സിസ്റ്റ് പാർട്ടിയുടെ ആളുകളാണ്. ഇത്രയും വലിയ അക്രമം നടന്നിട്ടും ഈ തിരുവനന്തപുരം മുഴുവൻ ആക്രമം അഴിഞ്ഞാടിയപ്പോൾ ഡിജിപി, എഡിജിപി, ആഭ്യന്തര മന്ത്രി, ആഭ്യന്തര സെക്രട്ടറി, ചീഫ് സെക്രട്ടറി ഇവരാരും തന്നെ ഒരു നടപടി സ്വീകരിച്ചില്ല. വെളുപ്പിനെ മൂന്നുവരെ അക്രമം തുടർന്നുകൊണ്ടിരുന്നു. ബിജെപി ഓഫിസ് ആക്രമിക്കുമെന്ന് പൊലീസിന് അറിയാമായിരുന്നു. ഇതിന്റെ ഉത്തരവാദിത്വം സിപിഎമ്മിനും പൊലീസിനും ആണ്.

∙ കേരളത്തിൽ രാഷ്ട്രപതിഭരണം ആവശ്യമാണോ?

രാഷ്ട്രപതി ഭരണം നാളെ ഏർപ്പെടുത്തണം എന്നല്ല. രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ തക്കവണ്ണം ഒരു സാഹചര്യം കേരളത്തിൽ ഉണ്ടായിരിക്കുന്നു. 20 രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നിരിക്കുന്നത്. ഉദ്യോഗസ്ഥൻമാരൊക്കെ ഇവിടെ സിപിഎം നേതാക്കന്മാരായി. സിപിഎം നേതാക്കന്മാരൊക്കെ പൊലീസ് ഉദ്യോഗസ്ഥന്മാരായി. ഇവിടെ തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരുണ്ട്. ആ സർക്കാർ ഭരിക്കണം. ജനങ്ങൾ ആ ഭരണം അനുഭവിക്കണം. ഇവിടുത്തെ ക്രമസമാധാന നില സാധാരണ നിലയിൽ കൊണ്ടുവരണം. ഇവിടെ കൊലപാതകങ്ങൾ ഉണ്ടാകാൻ പാടില്ല. രാഷ്ട്രീയ പാർട്ടികൾക്കു പ്രവർത്തന സ്വാതന്ത്ര്യം വേണം. അവരുടെ ഓഫിസുകളും വീടുകളും തകർക്കപ്പെടരുത്. അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണം. അതിനു കഴിവില്ലെങ്കിൽ രാഷ്ട്രപതി ഭരണം അല്ലാതെ എന്തു മാർഗമാണ് ഉള്ളത്.

∙ കേരളത്തെ ‘കൊലക്കളം’ എന്നു ദേശീയ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നതിനോട്?

ഒരിക്കൽ കേരളത്തെ ഭ്രാന്താലയം എന്നു പറഞ്ഞിട്ടുണ്ട് വിവേകാനന്ദ സ്വാമി. വിവേകാന്ദസ്വാമി ഒരു യാഥാർഥ്യം പറഞ്ഞതാണ്. അയിത്തവും അനാചാരവും അസ്പഷ്ടതയുമൊക്കെ നമ്മുടെ നാട്ടിലുണ്ട് എന്ന്. കൊലക്കളം എന്നു വിശേഷിപ്പിക്കുമ്പോൾ അതിനെ ഉൾക്കൊള്ളുകയാണു വേണ്ടത്. അല്ലാതെ പറഞ്ഞവരെ കുറ്റപ്പെടുത്തുകയല്ല വേണ്ടത്. കേരളത്തിൽ കൊലപാതകമാണു നടന്നുകൊണ്ടിരിക്കുന്നത്. അതൊരു യാഥാർഥ്യമല്ലേ.

kumanam-new

∙ അരുൺ ജയ്റ്റ്ലി വന്നതിനു പിന്നാലെ ദേശീയ മാധ്യമങ്ങളിൽ സർക്കാർ ഒന്നാം പേജിൽ കേരള നമ്പർ‌ വൺ എന്ന പരസ്യം കൊടുത്തിരുന്നു. ബിജെപി എന്തു കൊണ്ട് ആ വാദത്തെ എതിർക്കുന്നില്ല?

അവിടുത്തെ മാധ്യമങ്ങളിൽ വന്ന പരസ്യത്തോടു ഞാൻ പ്രതികരിക്കുന്നില്ല. ഏതെങ്കിലും ഒരു സംസ്ഥാനത്ത് ഏതെങ്കിലും ഒരു പാർട്ടിയുടെ ഒാഫിസ് ഇങ്ങനെ തകർത്തിട്ടുണ്ടോ? എത്ര ബിജെപി നേതാക്കളുടെ വീടുകളാണ് ആക്രമിക്കപ്പെട്ടത്. മുഖ്യമന്ത്രി ജനങ്ങളോടു സംസാരിക്കട്ടെ. സർക്കാർ ജനങ്ങളോടു സംവദിക്കട്ടെ. ഞാൻ പിണറായി വിജയനെ വെല്ലുവിളിക്കുകയാണ്. ഒരു തുറന്ന സംവാദത്തിന്. ഒരു ദേശീയ പൊതു സംവാദത്തിന്.

∙ സാമൂഹിക മാധ്യമങ്ങളിൽ താങ്കൾ നടത്തുന്ന ഇടപെടലുകൾ യാഥാർഥ്യത്തെ പെരുപ്പിച്ചു കാണിക്കുന്നതല്ലേ? കണ്ണൂരിൽ ഒരു കൊലപാതകം നടന്നപ്പോൾ പങ്കു വച്ച വിഡിയോ, കൊലപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് ഇട്ട ട്വീറ്റ് ഇവയൊക്കെ തെറ്റിദ്ധാരണാജനകമല്ലേ ?

പെരുപ്പിച്ച് കാണിക്കുന്നതല്ല. സത്യമതാണ്. ഞാൻ കിടന്ന മുറിയിലേക്കാണു വലിയ കല്ലുകൾ വലിച്ചെറിഞ്ഞത്. അതൊരു സത്യമല്ലേ? അതു ഞാൻ ലോകത്തോടു വിളിച്ചു പറയുന്നതിലെന്താണ് തെറ്റ്? വിഡിയോയെക്കുറിച്ച് അന്വേഷണം നടക്കുകയാണല്ലോ. ഞാൻ ഇട്ടതിനെക്കുറിച്ച് എനിക്കുറപ്പുണ്ട്.

പൂർണരൂപം